Latest News

‘അച്ഛന് നെഗറ്റീവ് ഫലം ലഭിച്ചു, പക്ഷേ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്’: എസ്‌‌‌‌പിബിയുടെ മകൻ‌‌‍‍‌‍‌

”ദൗർഭാഗ്യവശാൽ, ഞങ്ങൾ ഇപ്പോഴും ആ ഘട്ടത്തിൽ ഇല്ല. എന്നാൽ ഒരു നല്ല വാർത്ത അച്ഛൻ കോവിഡ് നെഗറ്റീവ് ആയി എന്നതാണ്,” ചരൺ പറഞ്ഞു

SP Balasubrahmanyam, SP Balasubrahmanyam singer, singer SPB covid 9, SP Balasubrahmanyam covid 19, SP Balasubrahmanyam tested covid 9 positive, എസ് പി ബാലസുബ്രഹ്മണ്യം, കോവിഡ് 19, Indian express malayalam, IE malayalam

ചെന്നൈ: കോവിഡ് രോഗ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായകൻ എസ്‌‌പി ബാലസുബ്രഹ്മണ്യം ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനുള്ള പാതയിലാണെന്ന് മകൻ എസ്‌‌പിബി ചരൺ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ഫലം ലഭിച്ചെന്നും എന്നാൽ അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും ചരൺ പറഞ്ഞു.

എസ്‌പി‌ബി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നത് വൈകുമെന്നും അദ്ദേഹത്തിന്റെ ശ്വാസകോശം സുഖപ്പെടുത്താൻ സമയമെടുക്കുന്നുവെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ചരൺ പറഞ്ഞു. “വെന്റിലേറ്റർ മാറ്റാൻ പറ്റുന്ന വിധത്തിൽ അച്ഛന്റെ ശ്വാസകോശത്തിന്റെ അവസ്ഥ മെച്ചപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ദൗർഭാഗ്യവശാൽ, ഞങ്ങൾ ഇപ്പോഴും ആ ഘട്ടത്തിൽ ഇല്ല. എന്നാൽ ഒരു നല്ല വാർത്ത അച്ഛൻ കോവിഡ് നെഗറ്റീവ് ആയി എന്നതാണ്,” ചരൺ വീഡിയോയിൽ പറഞ്ഞു.

 

View this post on Instagram

 

A post shared by S. P. Charan/Producer/Director (@spbcharan) on

Read More: വാരിയെടുക്കാൻ അച്ഛനില്ല; കരിപ്പൂരിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് കുമാറിന് ആൺകുഞ്ഞ് പിറന്നു

ഐപാഡിൽ ടെന്നീസും ക്രിക്കറ്റും കാണുകയും മറ്റും ചെയ്ത് തന്റെ പിതാവ് എന്തിലെങ്കിലും മുഴുകിയിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബാംഗങ്ങൾ മാതാപിതാക്കളുടെ വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗ വിവരങ്ങൾ ഒന്നും പോസ്റ്റുചെയ്യാത്തതിൽ അദ്ദേഹം ക്ഷമ ചോദിച്ചു.

Read More: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗബാധ

ഓഗസ്റ്റ് ആദ്യ വാരത്തിലാണ് കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ച ശേഷം എസ്‌‌പി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ എം‌ജി‌എം ഹെൽത്ത് കെയർ ആശുപത്രിയിൽ പ്രവേശിച്ചത്. ഓഗസ്റ്റ് 13 ന് ആരോഗ്യം മോശമായതിനെത്തുടർന്ന് എസ്‌പി‌ബിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read More: SP Charan on SP Balasubrahmanyam’s health: Dad is Covid negative, but still on ventilator

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sp balasubrahmanyam health update september 7 covid

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com