എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി മകൻ എസ്പിബി ചരൺ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ചരൺ തന്റെ പിതാവിന്റെ ആരോഗ്യ സ്ഥിതിയിൽ പുരോഗതിയുള്ളതായി അറിയിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് വീഡിയോയിൽ ചരൺ പറഞ്ഞു.

 

View this post on Instagram

 

A post shared by S. P. Charan/Producer/Director (@spbcharan) on

“അദ്ദേഹത്തിന്റെ (SPB’s) ശ്വാസകോശം മെച്ചപ്പെടുന്നു. എക്സ്-റേകളിൽ ദൃശ്യമായ മെച്ചപ്പെടൽ ഉണ്ട്. കൂടാതെ, ഫിസിയോതെറാപ്പിയിലും സജീവമായി പങ്കെടുക്കുന്നു. 15-20 മിനിറ്റ് വരെ ഇരിക്കാൻ അദ്ദേഹത്തിന് കഴിയും. അവർ (മെഡിക്കൽ സ്റ്റാഫ്) വായ വഴി ഭക്ഷണം നൽകാൻ തുടങ്ങാൻ പോവുകയാണ്. എല്ലാം നല്ലരീതിയിലാണ് കാണുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട നിലയിലാണ്, മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്,” ചരൺ പറഞ്ഞു.

Read More: SPB Health Updates: ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തില്ലെന്ന് ആശുപത്രി വൃത്തങ്ങൾ

എസ്‌പി‌ബിയുടെ ആരാധകർക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും നന്ദി അറിയിക്കുകയാണെന്ന് ചരൺ പറഞ്ഞു. എസ്‌പി‌ബിയെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ എം‌ജി‌എം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്പിബിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യ വാരം എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ എം‌ജി‌എം ഹെൽത്ത് കെയറിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റുകയായിരുന്നു.

Read More: SP Charan on SP Balasubrahmanyam’s health: His lungs are improving

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook