scorecardresearch

ഒരുമിച്ചുചേരാം എസ്‌പിബിക്ക് വേണ്ടി, വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക്

ഇളയരാജ, രജ്നികാന്ത്, കമൽഹാസൻ, വൈരമുത്തു, എ ആർ റഹ്മാൻ തുടങ്ങി അഭിനേതാക്കളും സംഗീതഞ്ജരും ആരാധകരുമടക്കം ആയിരക്കണക്കിന് പേർ പങ്കാളികളാവുമെന്ന് ഭാരതി രാജ പറഞ്ഞു

ഇളയരാജ, രജ്നികാന്ത്, കമൽഹാസൻ, വൈരമുത്തു, എ ആർ റഹ്മാൻ തുടങ്ങി അഭിനേതാക്കളും സംഗീതഞ്ജരും ആരാധകരുമടക്കം ആയിരക്കണക്കിന് പേർ പങ്കാളികളാവുമെന്ന് ഭാരതി രാജ പറഞ്ഞു

author-image
Entertainment Desk
New Update
SP Balasubrahmanyam, SP Balasubrahmanyam singer, singer SPB covid 9, SP Balasubrahmanyam covid 19, SP Balasubrahmanyam tested covid 9 positive, എസ് പി ബാലസുബ്രഹ്മണ്യം, കോവിഡ് 19, Indian express malayalam, IE malayalam

ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റ ആരോഗ്യത്തിനായി ഒത്തുചേരാനൊരുങ്ങുകയാണ് തമിഴ് ചലച്ചിത്ര സംഗീത ലോകംഅഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും തിയേറ്റർ ഉടമകളും നിർമാതാക്കളും ആരാധാകരും അടക്കമുള്ളവർ വ്യാഴാഴ്ച വൈകിട്ട് ആറുമണി മുതലുള്ള സമയം എസ്‌പിബിക്ക് വേണ്ടി സമർപിച്ച് അദ്ദേഹത്തിന്റെ ഗാനങ്ങൾ കേൾപ്പിക്കുമെന്ന് സംവിധായകൻ ഭാരതി രാജ അറിയിച്ചു.

Advertisment

"എസ്‌പിബി പെട്ടെന്ന് തന്നെ രോഗമുക്തി നേടി തിരിച്ചെത്തകുന്നതിനായി നമുക്ക് എല്ലാവരും പ്രാർത്ഥിക്കാം. ഇളയരാജ, രജ്നികാന്ത്, കമൽഹാസൻ, വൈരമുത്തു, എ ആർ റഹ്മാൻ തുടങ്ങി അഭിനേതാക്കൾ, സംവിധായകർ, സംഗീതജ്ഞർ, ഫെഫ്സി അംഗങ്ങൾ, നിർമ്മാതാക്കൾ, തിയറ്റർ ഉടമകൾ, വിതരണക്കാർ, മാധ്യമ പ്രവർത്തകർ, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് എസ്‌പി‌ബി ആരാധകർ എന്നിവരെല്ലാം  ഓഗസ്റ്റ് 20 ന് വൈകുന്നേരം 6 മണിക്ക് പ്ലേചെയ്യും.

അവർ ഏത് സ്ഥലത്താണോ അതേ സ്ഥലത്തുനിന്ന്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള രോഗമുക്തികക്കായി പ്രാർത്ഥിക്കുന്നതിന്. ഒരുമിച്ചുള്ള ഈ പ്രാർത്ഥനയുടെ ഭാഗമാവാം," ഭാരതി രാജ പ്രസ്തവാനയിൽ പറഞ്ഞു.

Advertisment

"മുൻപ് എംജിആർ രോഗബാധിതനായിരുന്നപ്പോൾ ഇതുപോലെ നമ്മളെല്ലാവരും ഒരുമിച്ച് ചേർന്ന് പ്രാർത്ഥനകളിൽ പങ്കാളികളായിരുന്നു. അദ്ദേഹം പിന്നീട് ആരോഗ്യത്തോടെ മടങ്ങിവന്നിരുന്നു. ഇപ്പോൾ എസ്‌പിബിക്ക് വേണ്ടിയും അതുപോലെ ചെയ്യാം. നമുക്ക് പങ്കാളികളാവാം," ഭാരതി രാജ പറഞ്ഞു.

തന്റെ പിതാവിന്റെ ആരോഗ്യ നില പ്രശ്നമില്ലാതെ തുടരുന്നതായി ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ്‌പിബി ചരൺ ചൊവ്വാഴ്ച പറഞ്ഞിരുന്നു. "ഡോക്ടർമാർ ഗുരുതരമാണെന്നാണ് പറയുന്നത്. എന്നാൽ അദ്ദേഹം സുരക്ഷിതമായ അവസ്ഥയിലാണ്. വലിയ പ്രശ്നമില്ലാത്ത അവസ്ഥയാണ്. നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി. ദൈവം മഹാനാണ്. നിങ്ങൾ എല്ലാവരും വലിയവരാണ്. നിങ്ങളുടെ പ്രാർത്ഥനകൾ മഹത്തരമാണ്. അത് തുടർന്നുകൊണ്ടിരിക്കാം. നിങ്ങളുടെ സ്നേഹത്തിനും കരുതലിനുമെല്ലാം നന്ദി. അദ്ദേഹം തീർച്ചയായും മടങ്ങിവരും,"ചരൺ പറഞ്ഞു.

അതേസമയം, എസ്‌പിബിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച എംജിഎം ഹെൽത്ത് കെയർ ആശുപത്രി ഹെൽത്ത് ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ആരോഗ്യ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

അതേ സമയം സൂപ്പർ സ്റ്റാർ രജനീകാന്ത് എസ്‌പി ബാലസുബ്രഹ്മണ്യത്തിന് വേഗത്തിലുള്ള രോഗമുക്തി ആശംസിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് രജനീകാന്ത് എസ്പിബിയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ച്. കോവിഡ്-19 ബാധിച്ച ശേഷം ആരോഗ്യ നില വഷളായ എസ്‌പി‌ബി നിലവിൽ ചെന്നൈയിലെ എം‌ജി‌എം ഹെൽത്ത് കെയർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്.

എസ്‌പിബി അപകടനില തരണം ചെയ്തുവെന്ന് കേൾക്കുന്നതിൽ സന്തോഷമുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. “50 വർഷത്തിലേറെയായി എസ്‌പി‌ബി ഇന്ത്യയിലെ പല ഭാഷകളിലും പാടിയിട്ടുണ്ട്, ദശലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം ആകർഷിക്കുകയും ചെയ്തു. കൊവഡ് ബാധിച്ച് അദ്ദേഹം ചികിത്സയിൽ കഴിയുന്നു. അദ്ദേഹം ഇപ്പോൾ അപകടനില തരണം ചെയ്തെന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷമുണ്ട്. വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു, ” എന്നും വേഗം സുഖം പ്രാപിക്കൂ എസ്‌പിബി സാർ എന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്ത വീഡിയോയിൽ രജനീകാന്ത് പറഞ്ഞു.

കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതിനെത്തുടർന്ന് ഈ മാസം ആദ്യമാണ് എസ്‌പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീയ് ഓഗസ്റ്റ് 13ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടർന്ന് ഓഗസ്റ്റ് 14 ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read More: അദ്ദേഹത്തിന് ഇപ്പോൾ എല്ലാവരെയും തിരിച്ചറിയാൻ കഴിയുന്നു; പ്രതീക്ഷ പകർന്ന് എസ്‌പിബിയുടെ മകന്റെ വാക്കുകൾ- വീഡിയോ

അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മകൻ എസ്‌പിബി ചരൺ ഞായറാഴ്ച ഒരു വീഡിയോ സന്ദേശം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. എസ്‌‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ പുരോഗതിയുള്ളതായി ഞായറാഴ്ചത്തെ വീഡിയോയിൽ ചരൺ പറഞ്ഞിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ തന്നെയാണ് തന്റെ പിതാവ് ആശുപത്രിയിൽ കഴിയുന്നതെങ്കിലും ഇപ്പോൾ ഡോക്ടർമാരെയും മറ്റുള്ളവരെയും തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും ചരൺ പറഞ്ഞിരുന്നു.

“എന്റെ പിതാവിനെ മൂന്നാം നിലയിലെ ഐസിയുവിൽ നിന്ന് ആറാം നിലയിലെ ഒരു പ്രത്യേക ഐസിയു മുറിയിലേക്ക് മാറ്റി. അദ്ദേഹത്തിന് കുറച്ച് ചലിക്കാൻ പറ്റി എന്നതാണ് സന്തോഷ വാർത്ത. തംബ്സ് അപ്പ് അടയാളം അദ്ദേഹം ഡോക്ടർമാർക്ക് കാണിച്ചു. ഡോക്ടർമാരെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹം ഇപ്പോഴും ലൈഫ് സപ്പോർട്ടിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ അല്പം കൂടുതൽ സുഖമായി അദ്ദേഹം ശ്വസിക്കുന്നു. വളരെ നല്ല അടയാളമായിട്ടാണ് ഡോക്ടർമാർ ഇതിനെ കാണുന്നത്"- ചരൺ പറഞ്ഞു.

Read More: എസ് പി ബിയുടെ നിലയിൽ പുരോഗതി, ആരോഗ്യസ്ഥിതി വീണ്ടെടുക്കും എന്ന് പ്രതീക്ഷ

"ഭേദമാവുന്നതിനുള്ള വഴിയിലാണ് അദ്ദേഹം. മെഡിക്കൽ സംഘത്തിൽ നിന്ന് വളരെയധികം പരിശ്രമമുണ്ട്. അതിനായി വളരെയധികം സമയമെടുക്കും. എന്നാൽ ഞങ്ങൾ എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഭേദമാവുന്നത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിലോ ഒരാഴ്ചയ്ക്കുള്ളിലോ സംഭവിക്കാൻ പോവുന്ന കാര്യമല്ല. എന്നാൽ അദ്ദേഹത്തിന് ഭേദമാവുകയും സുഖം പ്രാപിക്കുകയും ചെയ്യും."

"അദ്ദേഹത്ത നല്ലരീതിയിൽ കാണപ്പെടുന്നു. പൂർണ്ണമായും മയങ്ങിയിട്ടുള്ള രീതിയിലല്ല അദ്ദേഹം. ആളുകളെ തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയും. കുറേ നേരം സംസാരിക്കാനാവില്ല. എന്നാൽ തീർച്ചയായും അദ്ദേഹം ഉടൻ തന്നെ ആ നിലയിലെത്തും. പ്രാർത്ഥിച്ചുകൊണ്ടിരിക്കാം. നിങ്ങൾ ഞങ്ങളോട് ചൊരിയുന്ന സ്നേഹത്തിനും വാത്സല്യത്തിനും പ്രാർത്ഥനയ്ക്കും ഞാനും കുടുംബവും കടപ്പെട്ടിരിക്കുന്നു,” എന്നും ചരൺ വീഡിയോയിൽ പറഞ്ഞിരുന്നു.

Read More: Rajinikanth on SP Balasubrahmanyam: Happy to hear he is out of danger

Rajnikanth Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: