scorecardresearch
Latest News

നാലു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ; ചിത്രങ്ങളുമായി സൗഭാഗ്യ

തലമുറകളുടെ സംഗമം; അമൂല്യമായ ചിത്രവുമായി സൗഭാഗ്യ

നാലു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ; ചിത്രങ്ങളുമായി സൗഭാഗ്യ

സുബലക്ഷ്മിയമ്മ, താര കല്യാൺ, സൗഭാഗ്യ വെങ്കിടേഷ്, സുദർശന- ഒരു കുടുംബത്തിലെ നാലു തലമുറയെ പ്രതിനിധീകരിക്കുന്നവർ. തലമുറകളുടെ സംഗമമായ അമൂല്യമായൊരു ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് സോഷ്യൽ മീഡിയ താരമായ സൗഭാഗ്യ. ചിത്രത്തിൽ നാലു തലമുറയ്ക്ക് ഒപ്പം സൗഭാഗ്യയുടെ ഭർത്താവായ അർജുന്‍ സോമശേഖരെയും കാണാം.

നർത്തകിയായ താര കല്യാൺ ആണ് ഈ കുടുംബത്തിൽ നിന്നും ആദ്യം അഭിനയത്തിലേക്ക് എത്തിയത്. ‘അമ്മേ ഭഗവതി’ എന്ന ചിത്രത്തിൽ ചോറ്റാനിക്കര ദേവി ആയി അഭിനയിച്ചുകൊണ്ടായിരുന്നു താര കല്യാണിന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളിലൂടെയു സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി താര മാറി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലെല്ലാം ചെറുപ്പത്തിൽ തന്നെ പ്രാവിണ്യം നേടിയ താര കല്യാൺ അഭിനയത്തിനൊപ്പം തന്നെ ഒരു നൃത്ത അക്കാദമിയും നടത്തുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ സുബ്ബലക്ഷ്മി കുട്ടിക്കാലത്ത് തന്നെ സംഗീതം പരിശീലിച്ചു. ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കി. ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു. ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് ക്യാമറയുടെ മുന്നിലെത്തുന്നത്. നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ധിക്കിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ധിക്ക് വഴി ‘നന്ദനം’ സിനിമയിൽ എത്തിച്ചേരുകയുമായിരുന്നു.

തുടർന്ന് ഏറെ സിനിമകളിൽ മുത്തശ്ശിയായും ഹാസ്യരസപ്രധാനമായ വേഷങ്ങളും അവതരിപ്പിച്ചു. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം, രാപ്പകൽ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ മലയാളം കടന്നു ബോളിവുഡില്‍ വരെ എത്തിയിട്ടുണ്ട് സുബ്ബലക്ഷ്മിയമ്മ. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്‌പുത് നായകനായ ‘ദിൽ ബെച്ചാര’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബ്ബലക്ഷ്മിയമ്മയുടെ ഹിന്ദി അരങ്ങേറ്റം.

അമ്മയും മുത്തശ്ശിയും അഭിനയത്തിൽ തിളങ്ങിയപ്പോൾ ഡബ്സ്മാഷ് ക്യൂൻ എന്ന രീതിയിലാണ് സൗഭാഗ്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളുടെയും ഭാഗമായി. നടനായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. 2021 നവംബർ 29നാണ് മകൾ സുദർശനയുടെ ജനനം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sowbhagya venkitesh shares 4 generation photo thara kalyan subhalakshmiyamma