scorecardresearch

സൗഭാഗ്യയ്ക്ക് പെണ്‍കുട്ടി, അമ്മൂമ്മയായ സന്തോഷം അറിയിച്ച് താരാ കല്യാണ്‍

ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്

ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്

author-image
Entertainment Desk
New Update
Sowbhagya Venkitesh, Sowbhagya Venkitesh daughter, Sowbhagya Venkitesh photos, Sowbhagya Venkitesh husband, Sowbhagya Venkitesh mother, Thara kalyan, Arjun Somasekharan

നര്‍ത്തകിയും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യവുമായ സൗഭാഗ്യ വെങ്കടേഷ് അമ്മയായി. സൗഭാഗ്യയ്ക്കും നടന്‍ അര്‍ജ്ജുന്‍ സോമശേഖരനും പെണ്‍കുട്ടി ജനിച്ച വിവരം നടിയും സൗഭാഗ്യയുടെ അമ്മയുമായ താരാ കല്യാണ്‍ ആണ് അറിയിച്ചത്. ഒരു അമ്മയും കുഞ്ഞും ചേര്‍ന്ന ഒരു ചിത്രം പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് താര താന്‍ അമ്മൂമ്മയായ സന്തോഷം അറിയിച്ചത്.

Advertisment

ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിനിടയില്‍ ഗർഭകാലം മുതലുളള ഓരോ ചെറിയ കാര്യങ്ങളും സോഷ്യൽ മീഡിയ വഴി സൗഭാഗ്യയും അര്ര്‍ജ്ജുനും ആരാധകരെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് അവരോളം തന്നെ ആകാംഷയിലും സന്തോഷത്തിലും ആയിരുന്നു ആരാധകരും.

publive-image

നിറവയറുമായി അർജുനൊപ്പം ചുവടു വയ്ക്കുന്ന സൗഭാഗ്യയുടെ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം,' എന്ന ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കു വച്ചത്.

Advertisment

ഗർഭകാലം അത്ര എളുപ്പമുള്ളതല്ലെന്ന് സൗഭാഗ്യയും അർജുനും 'ബിഹൈൻഡ്‌വുഡ്സിനു' നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗര്‍ഭകാലം. തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുയുണ്ട്,' സൗഭാഗ്യ പറഞ്ഞു.

ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു എന്നും അർജുനും പറഞ്ഞു.

2019 ഫെബ്രുവരിയിലായിരുന്നു മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയായ സൗഭാഗ്യയും അർജുനും തമ്മിലുളള വിവാഹം. ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇവര്‍ പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

Read More: ഗർഭകാലം അത്ര എളുപ്പമല്ല, ഒരു കുഞ്ഞ് മതിയെന്നാണ് ആഗ്രഹമെന്ന് സൗഭാഗ്യയും അർജുനും

Sowbhagya Venkitesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: