Latest News

പ്രണയപൂർവ്വം സൗഭാഗ്യയും അർജുനും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ടിക്ടോകിലെ മിന്നും താരങ്ങളാണ് ഇരുവരും

sowbhagya venkitesh engagement photos, sowbhagya venkitesh wedding, malayalam tik tok, thara kalyan, Sowbhagya Venkitesh, സൗഭാഗ്യ വെങ്കിടേഷ്, Tik Tok, ടിക് ടോക് താരം, അർജുൻ സോമശേഖർ, ഡബ്സ്മാഷ്, ഐഇ മലയാളം, iemalayalam, instagram, arjun somasekhar

മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ സൗഭാഗ്യ വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് അവരുടെ ആരാധകര്‍ സ്വീകരിച്ചത്. കഴിഞ്ഞദിവസം ഇരുവരുടെയും വിവാഹനിശ്ചയവും നടന്നിരുന്നു. ഇപ്പോഴിതാ, രണ്ടു പേരും ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.

 

View this post on Instagram

 

Shot by @focusiweddingstudio His@manyavarmohey Mine @thanzscouture

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

@focusiweddingstudio

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

Shot by @focusiweddingstudio @manyavarmohey @thanzscouture

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

@focusiweddingstudio

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

 

View this post on Instagram

 

with my love

A post shared by Arjun Somasekhar (@arjunsomasekhar) on

ഡബ്സ്മാഷ് അവതരിപ്പിച്ച് മലയാളികളുടെ മനസ് കവർന്ന താരമായി സൗഭാഗ്യ മാറിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ടിക് ടോക്കിലൂടെയും സൗഭാഗ്യയും അമ്മ താര കല്യാണും സുഹൃത്ത് അർജുൻ സോമശേഖറും പ്രേക്ഷകരുടെ ഇഷ്ടം നേടി.

അർജുനും സൗഭാഗ്യയും വിവാഹിതരാകുന്നു എന്ന സന്തോഷ വാർത്തയും ആരാധകരുമായി സൗഭാഗ്യ പങ്കു വച്ചിരുന്നു. ദീപങ്ങളാൽ അലങ്കരിച്ച പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ അർജുനൊപ്പം നിൽക്കുന്ന ചിത്രമാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്.

“എത്ര സ്വർഗീയമായ ഇടം! എല്ലാം ആരംഭിച്ചത് അവിടെയാണ് … വിധി … ദൈവം നിങ്ങൾക്കായി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്ന് നിങ്ങൾക്കറിയില്ല … പക്ഷേ എന്നെ വിശ്വസിക്കൂ, അത് എല്ലായെപ്പോഴും മികച്ചതാണ്… പത്മനാഭ സ്വാമി തമ്പുരാനെ ശരണം,” സൗഭാഗ്യ കുറിച്ചു.

Read more: എല്ലാം ആരംഭിച്ചത് ഇവിടെ വച്ചാണ്; അർജുനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യ

അര്‍ജുനും സൗഭാഗ്യയും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സൗഭാഗ്യയുമായി സൗഹൃദത്തിലാവുകയായിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയായ അർജുനും സൗഭാഗ്യയും ചേര്‍ന്ന് നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തന്റെ പ്രതിശ്രുതവധുവിനൊപ്പം തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരുന്നു. ചിങ്ങമാസത്തില്‍, ഓണത്തിന് മുന്‍പായിരിക്കും വിവാഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sowbhagya venkitesh arjun somasekhar pre wedding photos

Next Story
ഒത്തുതീർപ്പ് ചർച്ച പരാജയം; വിലക്ക് പിൻവലിക്കില്ലെന്ന് നിർമാതാക്കൾshane nigam,Ullasam movie,ഉല്ലാസം,ഡബ്ബിംഗ്,ഷെയ്ൻ നിഗം,.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com