scorecardresearch
Latest News

നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന് ഉറപ്പുണ്ട്: സൗഭാഗ്യ

ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റും മുൻപ് പേരക്കുട്ടിയെ താലോലിക്കുന്ന താര കല്യാണിനെ ചിത്രത്തിൽ കാണാം

നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുമെന്ന് ഉറപ്പുണ്ട്: സൗഭാഗ്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയും പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് മലയാളികൾക്ക് പരിചിതരാണ്. സൗഭാഗ്യ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോവും മുൻപ് പേരക്കുട്ടി സുദർശനയെ ലാളിക്കുന്ന താര കല്യാണിനെ ചിത്രത്തിൽ കാണാം.

“എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ; നിങ്ങളെന്നേ സ്നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ. ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റും മുൻപുള്ള ഒരു മനോഹര മുഹൂർത്തം. ആ നിമിഷം വീണ്ടും വീണ്ടും ഞാൻ എന്റെ മനസ്സിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്,” സൗഭാഗ്യ കുറിച്ചു.

അമ്മയ്ക്ക് എന്തുപറ്റിയതാണെന്നാണ് ആരാധകർ സൗഭാഗ്യയോട് ചോദിക്കുന്നത്, ശസ്ത്രക്രിയ വിജയകരമാവാൻ പ്രാർത്ഥിക്കുന്നു എന്നുള്ള കമന്റുകളും ചിത്രത്തിന് താഴെ നിറയുകയാണ്.

“കുറച്ചുനാളുകളായി ശബ്ദം അടഞ്ഞിരിക്കുകയാണ്, തൊണ്ടയ്ക്ക് സുഖമില്ലാത്തതിനാൽ ഒരു മേജർ സർജറി ഉടനെയുണ്ടാവും,” എന്ന് താര കല്യാൺ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sowbhagya venkitesh about mother thara kalyans surgery