അടുത്തിടെയാണ് നടി താരാകല്യാണിന്റെ അമ്മയും നർത്തകിയുമായ സുബ്ബലക്ഷ്മി, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിനൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ, സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വളരെ പെട്ടെന്നാണ് വീഡിയോ വാർത്തയായതും വൈറലായതും. ഇക്കുറി സുബ്ബലക്ഷ്മി സുശാന്തിനെ മുടിയിൽ തഴുകി കൊഞ്ചിക്കുന്ന ഒരു ചിത്രമാണ സൗഭാഗ്യ പങ്കുവച്ചത്. ആദ്യമായാണ് അമ്മൂമ്മയുടെ സ്നേഹം പങ്കിട്ടു പോയതിൽ എനിക്ക് അസൂയ തോന്നാതിരുന്നത് എന്നും സൗഭാഗ്യ ചിത്രത്തോടൊപ്പം കുറിച്ചു.

Read More: സുശാന്തിനൊപ്പം ചുവടുവച്ച് ‘കല്യാണ രാമനി’ലെ മുത്തശ്ശി: വീഡിയോ കാണാം

 

View this post on Instagram

 

Two sweets This time I am not jealous for sharing my amama’s love

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

നേരത്തെ സൌഭാഗ്യ പങ്കുവച്ച വീഡിയോയിൽ, 80 വയസ്സിന് മുകളിൽ പ്രായമുള്ള സുബ്ബലക്ഷ്മി സുശാന്ത് സിങ് രാജ്പുതിനൊപ്പം നൃത്തം ചെയ്യുന്ന രംഗം കാണാം. നടിമാരായ നവ്യ നായർ, മുക്ത തുടങ്ങി നിരവധി പേരാണ് വിഡിയോയ്ക്കു കമന്റുകളുമായി എത്തിയത്.

 

View this post on Instagram

 

Ammamma with Sushant two of them full of positivity…

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on

നർത്തകരായ അഭിനേതാക്കളുടെ കുടുംബമാണ് താരാകല്യാണിന്റേത്. അമ്മ സുബ്ബലക്ഷ്മി, ഭർത്താവ് രാജാ റാം, മകൾ സൗഭാഗ്യ, മരുമകൻ അർജുൻ എന്നിവരെല്ലാം നർത്തകരാണ്. ഇതിൽ മകളും മരുമകനുമൊഴികെയുള്ളവർ വെള്ളിത്തിരയിലും മിനി സ്ക്രീനിലും അഭിനേതാക്കളായെത്തിയിട്ടുണ്ട്. ഡബ്മാഷ്, ടിക്ടോക് പ്ലാറ്റുഫോമുകളിലൂടെ സൗഭാഗ്യയും അഭിനയത്തിൽ സജീവമായിയിരുന്നു. രാജാറാമിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് വലിയ ഞെട്ടലായിരുന്നു.

സുശാന്ത് സിങ് രജ്പുതിന്റെ അവസാനചിത്രം ‘ദിൽ ബെച്ചാര’യുടെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ട്രെയിലറിന് റെക്കോർഡ് വ്യൂസും ലൈക്കുമാണ് ഒരു ദിവസം കൊണ്ട് കിട്ടിയിരിക്കുന്നത്. ആരാധകർ മുതൽ താരങ്ങൾ വരെ തീരാവേദനയോടെ ട്രെയിലർ ഷെയർ ചെയ്യുകയാണ്. ജൂലൈ ആറാം തിയ്യതി നാലുമണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്യുന്നത്. 24 മണിക്കൂറുകൾക്കുള്ളിൽ 4.8 മില്യൺ ലൈക്കും 21 മില്യൺ വ്യൂസുമാണ് ട്രെയിലർ സ്വന്തമാക്കിയത്. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാം സ്ഥാനത്താണ് ‘ദിൽ ബെച്ചാര’ ട്രെയിലർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook