അഭിനയ ജീവിതം തുടങ്ങിയത് സംഗീത ആൽബങ്ങളിലൂടെ ആണെങ്കിലും പിന്നീട് തെലുഗ്, തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ശ്രിയ ശരണ്‍. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ജിത്തു ജോസഫ് ചിത്രം ദൃശ്യം അതേ പേരില്‍ ബോളിവുഡില്‍ എത്തിയപ്പോള്‍ നായികയായത് ശ്രിയ ആയിരുന്നു. ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ശ്രിയ ബോളിവുഡിലും പരിചിതയായി.
ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ ശ്രിയ വിവാഹിതയാകുമെന്നാണ് സിനിമാ ലോകത്ത് നിന്നുളള പുതിയ റിപ്പോര്‍ട്ടുകള്‍. റഷ്യക്കാരനായ കാമുകനുമായിട്ടാണ് ശ്രിയ വിവാഹിതയാകുന്നതെന്നാണ് വിവരം. നിലവില്‍ റഷ്യയില്‍ ഉളള ശ്രിയ രാജസ്ഥാനില്‍ വെച്ചാണ് വിവാഹം കഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രിയയുടെ ബന്ധുക്കളും ഭാവി വരന്റെ വീട്ടിലെത്തിയതായും വിവരമുണ്ട്.
തന്റെ വിദ്യാഭ്യാസകാലത്താണ് ശ്രിയക്ക് ആദ്യമായി ഒരു ചലച്ചിത്രത്തിൽ അവസരം കിട്ടിയത്. ആദ്യം ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചതിനു ശേഷം, പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ധാരാളം ചിത്രങ്ങളിൽ ശ്രിയ അഭിനയിച്ചു. 2001 ൽ ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷം, ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. ഇതിനോടൊപ്പം തന്നെ ധാരാളം പരസ്യ ചിത്രങ്ങളിലും ശ്രിയക്ക് അവസരം ലഭിച്ചു.
2003 ൽ തന്നെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. എ. ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത എനക്ക് 20 ഉനക്ക് 18 എന്ന ഈ ചിത്രം അധികം ശ്രദ്ധേയമായിരുന്നില്ല. പക്ഷേ, തമിഴിൽ പിന്നീടും ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.