Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

ബാലതാരമായെത്തി തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറായ മിടുക്കി

മോഹൻലാലിന്റെ നായികയായി കൊണ്ടായിരുന്നു മലയാളത്തിൽ അരങ്ങേറ്റം

Nithya menen, Nithya menen childhood photo

തെന്നിന്ത്യൻ സിനിമയുടെ സൂപ്പർസ്റ്റാർ പരിവേഷമുള്ള നായികമാരിൽ ഒരാളാണ് നിത്യമേനൻ. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ ചിത്രങ്ങളിലെല്ലാം നിത്യ ഇതിനകം അഭിനയിച്ചുകഴിഞ്ഞു. നിത്യയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

എട്ടാം വയസ്സിൽ ബാലതാരമായി കൊണ്ടായിരുന്നു നിത്യ മേനന്റെ സിനിമാ അരങ്ങേറ്റം. ‘ദ മങ്കി ഹു ന്യൂ റ്റൂ മച്ച്’ എന്ന ഇംഗ്ലീഷ് ചിത്രത്തിൽ താബുവിന്റെ സഹോദരിയുടെ വേഷമായിരുന്നു നിത്യ അവതരിപ്പിച്ചത്. പിന്നീട് 2006ൽ കന്നട സിനിമകളിൽ പ്രത്യക്ഷപ്പെട്ട നിത്യയുടെ മലയാളത്തിലെ അരങ്ങേറ്റചിത്രം ‘ആകാശഗോപുരം’ ആയിരുന്നു.

വെള്ളത്തൂവൽ, കേരളകഫേ, ഏഞ്ചൽ ജോൺ, അപൂർവ്വരാഗം, അൻവർ, ഉറുമി, വയലിൻ, മകരമഞ്ഞ്, തത്സമയം ഒരു പെൺകുട്ടി, കർമ്മയോഗി, ബാച്ച്‌ലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ്, 100 ഡേയ്സ് ഓഫ് ലവ്, പ്രാണ എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിൽ പിന്നീട് നിത്യ അവതരിപ്പിച്ചു.

ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ നിത്യയുടെ മലയാളചിത്രം ‘പ്രാണ’ ആണ്. ടി കെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്ന ചിത്രമാണ് നിത്യയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

മലയാളത്തിൽ സജീവമാകുന്നതിനൊപ്പം തന്നെ തെലുങ്ക്, തമിഴ്, കന്നട സിനിമാമേഖലകളിലും സജീവസാന്നിധ്യമാകാൻ കഴിഞ്ഞു എന്നതാണ് നിത്യയെ വ്യത്യസ്തയാക്കുന്നത്. അക്ഷയ് കുമാർ നായകനായ മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും നിത്യ അരങ്ങേറ്റം കുറിച്ചിരുന്നു.

അഭിനേത്രി എന്നതിനൊപ്പം നല്ലൊരു ഗായിക കൂടിയാണ് നിത്യ. നിരവധി സിനിമകളിലും ആൽബങ്ങളിലും നിത്യ പാടിയിട്ടുണ്ട്. സുഹാസിനിയുടെ നേതൃത്വത്തിൽ മലയാളത്തിലേയും തമിഴിലേയും പ്രിയപ്പെട്ട നായികമാര്‍ ഒന്നിച്ച ‘മാർഗഴി തിങ്കൾ’ എന്ന മ്യൂസിക്കൽ ആൽബത്തിലും നിത്യ പാടിയിരുന്നു .

Read more: മലയാളത്തിൽ മമ്മൂട്ടിയുടെ നായിക, ഇപ്പോൾ സൂപ്പർ സ്റ്റാർ; ഈ മിടുക്കിയെ മനസിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: South indian super star childhood photo

Next Story
ക്ലബ് ഹൗസിലെ അപരന്മാർDulquer salman, Prithviraj, Dulquer Salman clubhouse account, Prithviraj clubhouse account, Clubhouse, Nivin Pauly, Suresh Gopi, Asif Ali, ക്ലബ്ഹൗസ്, Voice Chat Room, വോയ്‌സ് ചാറ്റ് റൂം Mobile App, മൊബൈൽ ആപ്പ് Social Media, Audio App, ഓഡിയോ ആപ്പ്, Live Discussion, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com