സിനിമകൾക്ക് അപ്പുറം താരങ്ങൾ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന സൗഹൃദത്തെ കുറിച്ചും അവരുടെ വിശേഷങ്ങളെ കുറിച്ചുമെല്ലാം അറിയാൻ ആരാധകർക്ക് എന്നും കൗതുകമാണ്. അതുകൊണ്ടുതന്നെ, താരങ്ങളുടെ ഒത്തുകൂടലുകളും ഒന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്.
ഇപ്പോഴിതാ ഒരു കാലഘട്ടത്തിൽ തെന്നിന്ത്യൻ സിനിമാലോകം നെഞ്ചിലേറ്റിയ നായികമാർ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. താബു, അമല, ജ്യോതിക, ലിസി, രാധിക ശരത്കുമാർ എന്നിങ്ങനെ മലയാളികൾക്കും ഏറെ സുപരിചിതമായ മുഖങ്ങൾ ചിത്രങ്ങളിൽ കാണാം. ജ്യോതിക ഒഴികെ എല്ലാവരും കേരളസാരിയാണ് അണിഞ്ഞിരിക്കുന്നത്.
ആരാധകർ ചിത്രങ്ങൾ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.
Read more: കലാഭവന്റെ പഴയ ടീം; ഇതിലെ താരങ്ങളെ മനസിലായോ