Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ജനിച്ച് 41-ാം ദിവസം ക്യാമറയ്ക്ക് മുന്നിലെത്തിയ പെൺകുട്ടി, തെന്നിന്ത്യയ്ക്ക് പ്രിയങ്കരി; ഈ താരത്തെ മനസ്സിലായോ?

‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന ഫാസിൽ ചിത്രത്തിൽ ഊമയായ ആൺകുട്ടിയായെത്തിയതും ഈ നടിയായിരുന്നു

sujitha, actress, ie malayalam

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ നിരവധി നടിമാർ നമുക്കുണ്ട്. എന്നാൽ അവരിൽ നിന്നെല്ലാം അൽപ്പം വേറിട്ടൊരു കഥയാണ് നടി സുജിതയ്ക്ക് പറയാനുള്ളത്. ജനിച്ച് 41-ാം ദിവസമാണ് ആദ്യമായി സുജിത ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ‘അബ്ബാസ്’ എന്ന ചിത്രത്തിൽ കെ.ആർ.വിജയയുടെ പേരക്കുട്ടിയായാണ് സുജിത ആദ്യം സ്ക്രീനിലെത്തിയത്.

പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ബാലതാരമായി​ അഭിനയിച്ചു. മുന്താണി മുടിച്ചു, പിരിയില്ല നാം എന്നീ ചിത്രങ്ങൾ അതിൽ ചിലതു മാത്രം. ‘പൂവിന് പുതിയ പൂന്തെന്നൽ’ എന്ന ഫാസിൽ ചിത്രത്തിൽ സ്വന്തം അമ്മയുടേതുൾപ്പെടെ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന ഊമയായ ആൺകുട്ടിയെ ആരും മറക്കാൻ ഇടയില്ല. ആ കഥാപാത്രത്തെ അവതരിപ്പിച്ചതും സുജിതയായിരുന്നു. നാൽപ്പതോളം ചിത്രങ്ങളിലാണ് സുജിത ബാലതാരമായി അഭിനയിച്ചത്. മികച്ച ബാലതാരത്തിനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ പുരസ്കാരം രണ്ടു തവണയാണ് സുജിത സ്വന്തമാക്കിയത്.

സംവിധായകൻ സൂര്യ കിരണിന്റെ സഹോദരിയാണ് സുജിത. തന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സഹോദരനെന്ന് പല അഭിമുഖങ്ങളിലും സുജിത പറഞ്ഞിട്ടുണ്ട്. സൂര്യ കിരണും സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ച വ്യക്തിയാണ്. സഹോദരനും അമ്മയ്ക്കും ഒപ്പം ലൊക്കേഷനിലേക്കുള്ള യാത്രകളാണ് തന്നെയും സിനിമയിൽ എത്തിച്ചതെന്നാണ് സുജിത പറയുന്നത്. പരസ്യസംവിധായകനായ ധനുഷ് ആണ് സുജിതയുടെ ഭർത്താവ്. ഇവർക്ക് ഒരു മകനാണ് ഉള്ളത്.

പിന്നീട് നായികാവേഷങ്ങളിലേക്കും സഹനടി വേഷങ്ങളിലേക്കും സുജിത ചുവടുമാറി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ​ ഭാഷകളിലായി നൂറോളം സിനിമകളിൽ സുജിത ഇതിനകം അഭിനയിച്ചിട്ടുണ്ട്.

Read More: ബാലതാരമായെത്തി തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറായ മിടുക്കി

സീരിയലുകളിൽ സജീവമാണ് സുജിത ഇപ്പോൾ. ഹരിചന്ദനത്തിലെ ഉണ്ണിമായ എന്ന കഥാപാത്രമാണ് സുജിതയെ മലയാളികളായ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. ദേവീ മഹാത്മ്യം, ഇന്ദിര, സംഗമം, സ്നേഹസംഗമം, കുമാരസംഭവം എന്നീ സീരിയലുകളിലും സുജിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. തമിഴിലെ സൂപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോറിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചുവരികയാണ് സുജിത ഇപ്പോൾ. പാണ്ഡ്യൻ സ്റ്റോറിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: South indian cinema serial actress childhood photo

Next Story
വാക്സിനെടുക്കവെ പേടിച്ച് കരഞ്ഞ് ദിയ, അനിയത്തിയെ ആശ്വസിപ്പിച്ച് അഹാന; വീഡിയോdiya krishna, krishna kumar, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com