scorecardresearch
Latest News

ആ ചിരിയ്ക്ക് ഇന്നുമില്ല മാറ്റം; ആരെന്നു മനസ്സിലായോ

ശ്രദ്ധ നേടി കുട്ടിക്കാലചിത്രങ്ങൾ

ആ ചിരിയ്ക്ക് ഇന്നുമില്ല മാറ്റം; ആരെന്നു മനസ്സിലായോ

മലയാളത്തിനപ്പുറത്തേക്ക് വളർന്ന് ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയ താരമാണ് കീർത്തി സുരേഷ്. അമ്മ മേനകയുടെ വഴിയെ അഭിനയത്തിൽ സജീവമായ കീർത്തി ഇന്ന് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരറാണിയാണ്.

ഇപ്പോഴിതാ, കീർത്തി സുരേഷിന്റെ കുട്ടിക്കാലചിത്രങ്ങളാണ് ആരാധകരിൽ കൗതുകമുണർത്തുന്നത്. അമ്മ മേനകയേയും അച്ഛൻ സുരേഷ് കുമാറിനെയും സഹോദരി രേവതിയേയുമെല്ലാം കീർത്തിയ്ക്ക് ഒപ്പം ചിത്രങ്ങളിൽ കാണാം.

മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളതെങ്കിലും മലയാളികൾക്കും പ്രിയപ്പെട്ടവളാണ് കീർത്തി. തെലുങ്കിലും തമിഴിലുമാണ് കീർത്തി ഏറ്റവുമധികം സിനിമകൾ ചെയ്തിട്ടുള്ളത്.

Read more: ‘ആ ആഗ്രഹം ഒടുവിൽ സാധിച്ചു;’ പൂർണിമ ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കീർത്തി

ലോക്‌ഡൗൺ ആരംഭിക്കും മുൻപ് നാഗേഷ് കുകുനൂരിന്റെ ‘ഗുഡ് ലക്ക് സഖി’യിൽ അഭിനയിച്ചുവരികയായിരുന്നു കീർത്തി. ചിത്രത്തിൽ ഒരു ഷാർപ്പ് ഷൂട്ടറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീർത്തിയുടെ  മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. താരസമ്പന്നമായ ചിത്രത്തിൽ കീർത്തിയ്ക്ക് ഒപ്പം കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരുമുണ്ട്.

Read more: ഡാൻസ് വീഡിയോയിലൂടെ വിജയ്‌ക്ക് പിറന്നാൾ ആശംസിച്ച് ഫാൻ ഗേൾ കീർത്തി സുരേഷ്

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: South indian actress national film award winner childhood photo