Latest News

അച്ഛനെന്ന ഗുരു; കുട്ടിക്കാലചിത്രവുമായി താരം

“”അച്ഛനിൽ നിന്നും കഥകളിയുടെ ഏതാനും സ്റ്റെപ്പുകൾ പഠിക്കുന്ന ഞാൻ,” ഓർമചിത്രവുമായി താരം

Shobana, Shobana childhood photo, Shobana with father, ശോഭന, Shobana actress, ശോഭന, Shobana films, Shobana old photos

പഴകുംതോറും വീര്യമേറുന്ന ചില വീഞ്ഞുപോലെയാണ് ചില ഫോട്ടോഗ്രാഫുകൾ. പോയ കാലത്തിന്റെ ഓർമകളെ അതൊരൊറ്റ ഫ്രെയിം കൊണ്ട് നമ്മളെ ഓർമ്മിപ്പിക്കും. ഓർമകളിൽ നിന്നും അത്തരമൊന്നു ചിത്രം കണ്ടെടുത്ത് ആരാധകരുമായി പങ്കു വയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ശോഭന.

“അച്ഛനിൽ നിന്നും കഥകളിയുടെ ഏതാനും സ്റ്റെപ്പുകൾ പഠിക്കുന്ന ഞാൻ. സഹോദരിമാർ പഠിക്കുന്നതു കണ്ട് അദ്ദേഹവും ഏതാനും സ്റ്റെപ്പുകൾ പഠിച്ചിരുന്നു,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് താരം കുറിക്കുന്നത്.

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ സൂപ്പർതാര പദവി അലങ്കരിച്ചിരുന്ന അഭിനേത്രി. ഇപ്പോഴും മലയാളസിനിമയിൽ നീണ്ട ഇടവേളകൾക്കു ശേഷം ശോഭന എത്തുമ്പോൾ പ്രേക്ഷകർ തങ്ങളുടെ പ്രിയതാരത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം തന്നെ അതിനുദാഹരണം. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രവും എലഗൻസുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനയത്തിനപ്പുറം നൃത്തത്തിനോടുള്ള പാഷൻ കൂടിയാണ് ശോഭനയെ മറ്റു നടിമാരിൽ നിന്നും വ്യത്യസ്തയാക്കുന്ന ഒരു ഘടകം. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചിരിക്കുകയാണ് ഈ കലാകാരി. ലോക്ക്‌ഡൗൺ കാലത്തും നൃത്തപരിശീലനവുമായി തിരക്കിലാണ് താരം. സമൂഹമാധ്യമങ്ങളിലൂടെ തന്റെ നൃത്ത വീഡിയോകളും മറ്റും താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read more: ഈ പ്രായത്തിലും എന്നാ ഒരിതാ; ശോഭനയുടെ പുതിയ ലുക്കിന് കയ്യടിച്ച് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: South indian actress danseuse with her father throwback photo

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com