ഈ കുട്ടിനർത്തകി ഇന്ന് തെന്നിന്ത്യൻ താരറാണി

പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ഈ നടി

Remya Krishnan, Ramya krishna, Ramya krishna childhood, രമ്യ കൃഷ്ണ

ബാഹുബലി ചിത്രങ്ങളിലെ ശിവകാമിയായി രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ തെന്നിന്ത്യൻ താരറാണിയാണ് രമ്യ കൃഷ്ണ. പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് ദക്ഷിണേന്ത്യൻ സിനിമയ്ക്ക് രമ്യ. രമ്യയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.

കരുത്തുറ്റ നിരവധിയേറെ കഥാപാത്രങ്ങളെയാണ് രമ്യ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 200ലേറെ ചിത്രങ്ങളിൽ ആണ് രമ്യ ഇതുവരെ അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടി, രജിനികാന്ത് തുടങ്ങി എല്ലാ ഭാഷകളിലെയും ഒട്ടുമിക്ക മുൻനിരനായകന്മാർക്കൊപ്പവും രമ്യ സ്ക്രീൻ പങ്കിട്ടുണ്ട്.

13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴിൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസു’ ആയിരുന്നു. രജനീകാന്ത് ചിത്രം ‘പടയപ്പ’യിലെ രമ്യയുടെ കഥാപാത്രം ആദ്യകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങൾ രമ്യ കൃഷ്ണന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് സമ്മാനിച്ചത്. രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രത്തിന് മറ്റൊരാളെയും സങ്കൽപ്പിക്കാൻ കൂടി കഴിയാത്ത രീതിയിൽ രമ്യ ആ കഥാപാത്രത്തെ അനശ്വരമാക്കി.

2003 ജൂൺ 12നായിരുന്നു തെലുഗു നടനായ കൃഷ്ണ വംശിയുമായുള്ള രമ്യയുടെ വിവാഹം. ഇവർക്ക് ഒരു മകനുണ്ട്. തമിഴ്നാട് സ്വദേശിയായ രമ്യ വിവാഹത്തിനു ശേഷം ഹൈദരബാദിൽ സ്ഥിരതാമസമാക്കി.

Read more: ശിവഗാമിയാകാൻ രാജമൗലി ആദ്യം സമീപിച്ചത് രമ്യ കൃഷ്ണനെയല്ല, ബോളിവുഡ് നടിയെ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: South indian actress dancer childhood photo

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express