Latest News

മലയാളികൾക്ക് ഏറെ ഇഷ്ടമാണ് ഈ പെൺകുട്ടിയെ

ശ്രദ്ധ നേടി കുട്ടിക്കാലചിത്രങ്ങൾ

Sai Pallavi, Sai Pallavi photos, Sai Pallavi childhood photos, 6 years of premam Premam movie, Nivin Pauly, Anupama Parameswaran, Alphonse Puthran, പ്രേമം, സായ് പല്ലവി, നിവിൻ പോളി, അൽഫോൺസ് പുത്രൻ, അനുപമ പരമേശ്വരൻ,​ പ്രേമം മലർ, മലർ മിസ്സ്, Malar miss, Sai pallavi premam, Premam photos

തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട നായികാനടിയാണ് സായി പല്ലവി. എന്നാൽ മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയൊരാളാണ് സായി. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച സായിയെ രണ്ടും കയ്യും നീട്ടിയാണ് മലയാളീപ്രേക്ഷകർ സ്വീകരിച്ചത്. പ്രേമത്തിന്റെ ആറാം വാർഷികമാണ് ഇന്ന്.

Read more: മലർ ജോർജിനെ മറന്നതോ? ഒഴിവാക്കിയതോ?; ‘പ്രേമ’ത്തിന്റെ ആറാം വർഷത്തിലും സംശയമൊഴിയാതെ പ്രേക്ഷകർ

ഇപ്പോഴിതാ, സായി പല്ലവിയുടെ ഏതാനും കുട്ടിക്കാലചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മലയോരപ്രദേശമായ കോട്ടഗിരിയിൽ ജനിച്ചു വളർന്ന സായി പല്ലവിയുടെ കുട്ടിക്കാലം കോയമ്പത്തൂരിൽ ആയിരുന്നു. സെന്താമരൈ കണ്ണന്റെയും രാധയുടെയും മകളായി 1992 മേയ് 9 നാണ് സായ് പല്ലവി ജനിച്ചത്. പൂജ എന്ന ഒരു സഹോദരിയും സായി പല്ലവിയ്ക്കുണ്ട്. പൂജയും അഭിനയരംഗത്ത് സജീവമാണ്. മെഡിസിൻ പൂർത്തിയാക്കിയ സായി ഡോക്ടറായും പ്രവർത്തിക്കുന്നുണ്ട്.

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന അപൂർവ്വ താരങ്ങളിൽ ഒരാൾ കൂടിയാണ് സായി പല്ലവി. ‘പ്രേമം’ എന്ന മലയാളം ചിത്രത്തിലൂടെയായിരുന്നു സായിയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്ന നായികയായി സായി മാറി. ധനുഷിനൊപ്പം അഭിനയിച്ച ‘മാരി2’ എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനത്തിലെ സായിയുടെ നൃത്തവും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യൂട്യൂബിലും റെക്കോർഡ് വ്യൂസ് ആണ് ഗാനം സ്വന്തമാക്കിയത്.

നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. അടുത്തിടെ കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന, മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരം, തന്റെ പോളിസിൾക്കും നിലപാടുകൾക്കും വിരുദ്ധമായ പ്രൊഡക്റ്റിനെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്നു വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്.

Read more: സാരിയിൽ നൃത്തം ചെയ്യുന്നതെങ്ങനെ? അവതാരകയുടെ ചലഞ്ച് ഏറ്റെടുത്ത് സായ് പല്ലവി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: South indian actress dancer childhood photo

Next Story
മലർ ജോർജിനെ മറന്നതോ, ഒഴിവാക്കിയതോ?; ‘പ്രേമ’ത്തിന്റെ ആറാം വർഷത്തിലും സംശയമൊഴിയാതെ പ്രേക്ഷകർ6 years of premam Premam movie, Nivin Pauly, Sai Pallavi, Anupama Parameswaran, Alphonse Puthran, പ്രേമം, സായ് പല്ലവി, നിവിൻ പോളി, അൽഫോൺസ് പുത്രൻ, അനുപമ പരമേശ്വരൻ,​ പ്രേമം മലർ, മലർ മിസ്സ്, Malar miss, Sai pallavi premam, Premam photos
The moderation of comments is automated and not cleared manually by malayalam.indianexpress.com