ബാലതാരമായി എത്തിയ പിന്നീട് നായികയായ അഭിനേത്രിയാണ് ബേബി അഞ്ജു എന്നറിയപ്പെട്ടിരുന്ന അഞ്ജു. രണ്ടാം വയസില്‍ ‘ഉതിര്‍പ്പൂക്കള്‍’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി കൊണ്ടായിരുന്നു തമിഴ്‌നാട് സ്വദേശിയായ അഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘ഓർമ്മയ്ക്കായ്’ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിലെത്തുന്നത്. എൺപതുകളിൽ ബേബി അഞ്ജു എന്ന പേരിലായിരുന്നു ഈ നടി അറിയപ്പെട്ടത്.
പിന്നീട്, സൂപ്പര്‍ താരങ്ങളുടെ നായികയായും സഹോദരിയായുമൊക്കെ അഞ്ജു അഭിനയിച്ചു. മലയാളത്തിൽ മമ്മൂട്ടിയുടെ മകളായും പെങ്ങളായും ഭാര്യയായും അഞ്ജു അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു കൗതുകം. ‘ആ രാത്രി’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജു, കിഴക്കൻ പത്രോസ് എന്ന ചിത്രത്തിൽ താരത്തിന്റെ സഹോദരിയുടെ വേഷമാണ് ചെയ്തത്.
-
ബേബി അഞ്ജു
-
ബേബി അഞ്ജു
-
അഞ്ജു
മലയാളത്തിൽ മാത്രമല്ല, നിരവധി തമിഴ് ചിത്രങ്ങളിലും കന്നട- തെലുങ്ക് ഭാഷാചിത്രങ്ങളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. താഴ്‌വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയവയൊക്കെ അഞ്ജുവിന്റെ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. 1988ൽ ‘രുഗ്മിണി’ എന്ന ചിത്രത്തിലൂൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും അഞ്ജു നേടിയിരുന്നു. നൂറിലധികം സിനിമകളിൽ അഞ്ജു അഭിനയിച്ചിട്ടുണ്ട്.
1995ൽ കന്നട താരമായ ടൈഗർ പ്രഭാകറിനെ വിവാഹം കഴിച്ചു. പിന്നീട് ഇരുവരും വിവാഹമോചനം നേടി. അർജുൻ എന്നൊരു മകനും ഈ ദമ്പതികൾക്ക് ഉണ്ട്. 1998ൽ തമിഴ് നടൻ ഒ എ കെ സുന്ദറിനെ അഞ്ജു വിവാഹം ചെയ്തു. ഒരിടയ്ക്ക് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം പിന്നീട് തമിഴ് സീരിയലുകളിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.