South Indian Actress Childhood Photo: നമ്മൾ മനസ്സോടു ചേർത്ത് വയ്ക്കുന്ന ചിലരുണ്ട്. അവരുടെ ചിത്രങ്ങൾ, അതെപ്പോൾ, എവിടെ എങ്ങനെ കണ്ടാലും നമുക്ക് മനസ്സിലാവും. അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടുന്നത്. ഇന്ത്യ കണ്ട ഒരു മികച്ച അഭിനേത്രിയുടെ, മലയാളിയുടെ, കുട്ടിക്കാല ബൾക്ക് ആൻഡ് വൈറ്റ് ചിത്രമാണത്. സിനിമാസ്വാദകരായ മലയാളികൾക്ക് ഇതാരാണ് എന്ന് മനസ്സിലാക്കാൻ അധികം നേരം വേണ്ട. ആ കണ്ണ് കണ്ടാലറിയാം… ശോഭനയാണ് എന്ന്.
ഒരു ഫാൻ പേജിലാണ് ശോഭനയുടെ ഈ ചിത്രം പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇപ്പോൾ വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്യുന്നുള്ളൂ എങ്കിലും പണ്ട് അവർ ചെയ്ത സിനിമകൾ സിനിമാ പ്രേമികൾക്ക് മറക്കാനാവില്ല. നൃത്തത്തിലാണ് ഇപ്പോൾ അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൃത്ത പരിശീലനവുമായി ബന്ധപ്പെട്ട അനേകം വീഡിയോകൾ അവർ ഷെയർ ചെയ്യാറുമുണ്ട്.
Read Here: അച്ഛന്റെ കയ്യിലിരിക്കുന്ന ഈ സുന്ദരിക്കുട്ടിയെ മനസിലായോ?