തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യുവനടിമാരിൽ ശ്രദ്ധേയയും ദേശീയ അവാർഡ് ജേതാവുമായ കീർത്തി സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകരിൽ കൗതുകമുണർത്തുന്നത്. തന്റെ സഹോദരി രേവതിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ചേച്ചിയോടൊപ്പമുള്ള ബാല്യകാലചിത്രമാണ് കീർത്തി പങ്കു വച്ചിരിക്കുന്നത്.

Read More: ‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു’; ചാക്കോച്ചനെ ട്രോളി രമേഷ് പിഷാരടി

കൊറോണ കാലത്ത് തന്നെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത ഒന്നായിരുന്നു കീർത്തി സുരേഷിന്റെ വിവാഹവാർത്ത. കീർത്തിയും ഒരു വ്യവസായിയും തമ്മിൽ വിവാഹിതരാവുന്നുവെന്നാണ് ഗോസിപ്പ് കോളങ്ങൾ ആഘോഷിച്ച വാർത്തകളിൽ ഒന്ന്. വാർത്ത തെറ്റാണെന്നും തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും തുറന്നുപറഞ്ഞ് ഒടുവിൽ കീർത്തി തന്നെ രംഗത്തെത്തി.

“ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീർത്തി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞതിങ്ങനെ. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങൾ വേറെയുണ്ട്, ഇപ്പോൾ നമ്മുടെ ലക്ഷ്യം കോവിഡ്-19യ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിക്കു
ള്ള സമയമല്ലെന്നും കീർത്തി പറഞ്ഞു.

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രിയദർശൻ- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹ’മാണ് റിലീസിനൊരുങ്ങുന്ന കീർത്തിയുടെ മലയാളചിത്രം. ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. കീർത്തിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നിരുന്നു. അഞ്ചു ഭാഷകളിലായി ഈ വർഷം റിലീസിനെത്തും. 2020 മാർച്ച് 26ന് 5000 തിയേറ്ററുകളിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡിന്റെ സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

മഹാനടി’ എന്ന തമിഴ്-തെലുങ്ക് ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കീർത്തി മലയാളത്തിനും തമിഴിനും പുറമെ ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook