scorecardresearch
Latest News

ചിത്രത്തിലെ രണ്ടുപേർ ഇന്ന് സൂപ്പർതാരങ്ങൾ; ഇവരാരെന്ന് പിടികിട്ടിയോ?

നടുവിൽ നിൽക്കുന്ന പെൺകുട്ടി ഗായികയെന്ന രീതിയിലും ഇന്ന് ശ്രദ്ധേയയാണ്

Suriya, Karthi, Suriya childhood photos

താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ കാണാൻ പലപ്പോഴും ആരാധകർക്ക് ഇഷ്ടമാണ്. അത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ, തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ സൂര്യ, കാര്‍ത്തി എന്നിവരുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

സൂര്യയുടെയും കാർത്തിയുടെയും സഹോദരിയും ഗായികയുമായ ബ്രിന്ദ സൂര്യകുമാർ ആണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് സൂര്യ കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും ബ്രിന്ദയും. ആൺമക്കൾ രണ്ടുപേരും അച്ഛന്റെ വഴിയെ അഭിനയരംഗത്തേക്ക് എത്തിയപ്പോൾ ബ്രിന്ദ തിളങ്ങിയത് സംഗീതലോകത്താണ്.

നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്. ‘നേർക്കു നേർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ.

ചേട്ടനു പിറകെ കാർത്തിയും അഭിനയരംഗത്തേക്ക് എത്തുന്നത് 2007-ൽ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘ആയിരത്തിൽ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്‌’, കൈദി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച അഭിനേതാവാണ് കാർത്തി.

Read more: രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ മലയാളി നടി, ആളെ പിടികിട്ടിയോ?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: South indian actors childhood photo throwback thursday