scorecardresearch

'ആ രംഗം' ഒന്ന് അഭിനയിക്കാമോ ചേട്ടാ എന്ന് ആരാധിക, എന്നെക്കുറിച്ച് എന്താണ് കരുതിയത് എന്ന് സിദ്ധാർഥ്

ബോയ്സ്’ ചിത്രത്തിൽ നഗ്നനായി ഓടിയ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും നടൻ സിദ്ധാർത്ഥ്

ബോയ്സ്’ ചിത്രത്തിൽ നഗ്നനായി ഓടിയ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും പിന്നീട് നടന്ന സംഭവങ്ങളെക്കുറിച്ചും നടൻ സിദ്ധാർത്ഥ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Siddharth| Actor Siddharth| South Indian Actor

Sidharth on enacting nude scene in 'Boys'

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് സിദ്ധാർത്ഥ്. ശങ്കർ സംവിധാനം ചെയ്ത 'ബോയ്സ്' എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയ സിദ്ധാർത്ഥ് അതിവേഗം തന്നെ പ്രിയങ്കരനായി മാറി. പിന്നീട് 'ആയുത എഴുത്,' 'രംഗ് സേ ബസന്തി,' 'ജിഗർധണ്ട' തുടങ്ങി അനവധി ചിത്രങ്ങളിൽ വേഷമിട്ടു. മലയാള സിനിമ 'കമ്മാരസംഭവ'ത്തിലും സിദ്ധാർത്ഥ് അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സിദ്ധാർത്ഥ്.

Advertisment

സിനിമയിൽ 20 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ഒരു ഓൺലൈൻ ചാനലിനോട് സിദ്ധാർത്ഥ് സംസാരിച്ചിരുന്നു. തന്റെ ആദ്യ ചിത്രമായ 'ബോയ്സിനെ' കുറിച്ചാണ് അധികവും വാചാലനായത്. ചിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രംഗമാണ് മൗണ്ട് റോഡിലൂടെ നഗ്നനായി സിദ്ധാർത്ഥ് ഓടുന്നത്. തന്നോട് ഇപ്പോഴും പലരും ആ രംഗത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും സിദ്ധാർത്ഥ് പറയുന്നു.

Advertisment

"എന്നെ കണ്ടപ്പോൾ തന്നെ അവൾ ചോദിച്ചു, ആ സീൻ ഒന്ന് ചെയ്തു കാണിക്കാമോ എന്ന്? എന്നെക്കുറിച്ചു ഇനിങ്ങൾ എന്താണ് കരുതിയത് എന്നായി ഞാൻ," പൊട്ടിചിരിയോടെ സിദ്ധാർത്ഥ് പറഞ്ഞു. ആ രംഗം ഷൂട്ട് ചെയ്യുന്നതിനിടയിൽ നായികയുടെ അമ്മ തന്നെ കണ്ട് ഒച്ചയെടുത്ത് അലറിയെന്നും താരം ഓർക്കുന്നു.

"ഞാൻ അന്ന് രണ്ടു അണ്ടർവെയർ ധരിച്ചാണ് അഭിനയിച്ചത്. അവർ അലറുന്നത് കണ്ടപ്പോൾ രണ്ടും അറിയാതെ ഊരി പോയോന്ന് ഞാൻ ഭയന്നു. അന്ന് എനിക്ക് 24 വയസ്സുണ്ട്. നഗ്നനനായി മൗണ്ട് റോഡ് പോലുള്ള സ്ഥലത്ത് ഓടുമോയെന്ന് ആരോടെങ്കിലും ചോദിച്ചാൽ പ്രാന്താണോയെന്നായിരിക്കും മറുപടി," സിനിമയോടുള്ള തന്റെ അതിയായ ആഗ്രഹമാണ് ആ രംഗം ചെയ്യാൻ ധൈര്യം നൽകിയതെന്നും സിദ്ധാർത്ഥ് പറയുന്നു.

"വളരെ പ്ലാൻ ചെയ്താണ് ആ രംഗങ്ങൾ ചിത്രീകരിച്ചത്. എട്ട് രാത്രികൾ നഗ്നനായി ഞാൻ അങ്ങനെ ഓടി. ഏതൊരു സീനും വളരെ പ്ലാനിങ്ങോടെ ചെയ്യണമെന്ന് ശങ്കർ സറിന്റെ സെറ്റിൽ നിന്നാണ് പഠിച്ചത്." ആ രംഗം ചിത്രീകരിച്ചതിനു ശേഷം തനിക്കൊരു അപകടം സംഭവിച്ചെന്നും പിന്നീട് അതേ അണ്ടർവെയർ മാത്രം ധരിച്ചാണ് തന്നെ ആശുപത്രിയിൽ കൊണ്ടു പോയതെന്നും സിദ്ധാർത്ഥ് ഓർത്തെടുക്കുന്നു.

ശങ്കറിന്റെ സംവിധാനത്തിൽ തന്നെ ഒരുങ്ങുന്ന 'ഇന്ത്യൻ 2' ആണ് സിദ്ധാർത്ഥിന്റെ പുതിയ ചിത്രം. 1996ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സിദ്ധാർത്ഥിനും കമൽഹാസനും പുറമെ എസ് ജെ സൂര്യ, കാജൽ അഗർവാൾ, രാകുൽ പ്രീത് എന്നിവരാണ് മറ്റും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

Sidharth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: