രജനീകാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

soundarya rajnikanth wedding photos, soundarya rajnikanth wedding reception photos, സൗന്ദര്യ രജനികാന്ത്, സൗന്ദര്യ രജനികാന്ത് വിവാഹം, soundarya rajnikanth, soundarya rajnikanth wedding, soundarya rajnikanth husband, Vishagan Vanangamudi , പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകൾ. നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. രജനീകാന്ത്, ലത ദമ്പതികളുടെ രണ്ടാത്തെ മകളാണ് സംവിധായികയും കൂടിയായ സൗന്ദര്യ.

കുറച്ചു ദിവസങ്ങളായി വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുമായി തിരക്കിലാണ് തലൈവറും കുടുംബവും. കഴിഞ്ഞ ദിവസം രജനീകാന്തിന്റെയും വണങ്കാമുടിയുടെയും കുടുംബങ്ങൾ ഒത്തുചേർന്നുളള പ്രീ വെഡ്ഡിങ് പാർട്ടിയും നടന്നിരുന്നു.

പാർട്ടിയ്ക്കിടെ തന്റെ ഹിറ്റ് ചിത്രമായ ‘മുത്തു’വിലെ ‘ഒരുവൻ ഒരുവൻ മുതലാളി’ എന്ന ഹിറ്റ് ഗാനത്തിന് രജനീകാന്ത് ചുവടു വയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ പേരക്കുട്ടികൾക്കൊപ്പം രജനീകാന്ത് കളിക്കുന്നതിന്റെ ഒരു ഫോട്ടോയും വൈറലാകുന്നുണ്ട്. ഐശ്വര്യയുടെയും ധനുഷിന്റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയുമാണ് ചിത്രത്തിലുള്ളത്.

 

രജനീകാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായിക കൂടിയായ സൗന്ദര്യ. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള ആദ്യ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Soundarya rajnikanth vishagan vanagamudi wedding news photos

Next Story
ധ്രുവിന്റെ ഭാവിയെക്കരുതി ഇതവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: ‘വര്‍മ’ വിവാദത്തില്‍ സംവിധായകന്‍ ബാല
The moderation of comments is automated and not cleared manually by malayalam.indianexpress.com