മകൾ സൗന്ദര്യയുടെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് രജനീകാന്ത്. ചെന്നൈ കോടമ്പാകത്തെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ നടന്ന വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഈ ചടങ്ങിനെത്തിയത്. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കും മറ്റുമായി ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നും തലൈവർ ഒരുക്കുന്നുണ്ട്.
Congratulations to the lovely couple on their big day. @soundaryaarajni#SoundaryaRajinikanth pic.twitter.com/Xn16zjfkRs
— KVR (@KARTHIC_VINOBA) February 8, 2019
#SoundaryaRajinikanth #Vishagan Wedding stills pic.twitter.com/H2WX492uQC
— Happy Sharing By Dks (@Dksview) February 8, 2019
.@dhanushkraja at #SoundaryaRajinikanth wedding Reception!! pic.twitter.com/CGx3wasnhW
— Actor Dhanush FC (@ActorDhanushFc) February 8, 2019
Rajinikanth's daughter Soundarya's wedding reception held in Chennai.https://t.co/V4PmJMqVgZ#SoundaryaRajinikanth #Rajinikanth pic.twitter.com/STo3J0xdYM
— Prakash Upadhyaya (@prakash_kl_ibt) February 8, 2019
സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ കമല്‍ഹാസനെ ഉള്‍പ്പടെയുള്ളവരെ രജനികാന്ത് നേരിട്ടെത്തിയാണ് ക്ഷണിച്ചത്. കമല്‍ഹാസനെ കൂടാതെ മണ്മറഞ്ഞ തമിഴ് താരം ശിവജി ഗണേശന് കുടുംബത്തേയും സൂപ്പര്‍സ്റ്റാര്‍ ക്ഷണിച്ചിട്ടുണ്ട്.
രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. നടനും ബിസിനസുകാരനുമായ വിശാഖന് വണങ്കാമുടിയാണ് വരന്. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന് റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള പൂര്‍വ്വ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്’ എന്നീ ചിത്രങ്ങളുടെ സംവിധായിക കൂടിയാണ് സൗന്ദര്യ.