രജനികാന്തിന്റെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു.  നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍.

ഫെബ്രുവരി പതിനൊന്നാം തീയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയിലാണ് വിവാഹം നടക്കുന്നത് എന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും ലളിതമായ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക.  തലേ ദിവസം ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുണ്ടാകും.

Read more: ഏന്‍ അപ്പാ ടാ; രജനികാന്തിന്റെ #10YearChallengeമായി മകള്‍ സൗന്ദര്യ

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള പൂര്‍വ്വ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ