Latest News

ഓർഹാന്റെ കൂട്ടുകാർ; സൗബിന്റെ കുട്ടികുറുമ്പന്റെ വിശേഷങ്ങൾ

മകൻ ഒർഹാന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗബിൻ

Soubin Shahir, സൗബിന്‍ ഷാഹിര്‍, Soubin Shahir wife, oubin Shahir family, Soubin Shahir wife photos, Soubin shahir baby, ‍, Soubin shahir baby photos, Orhan soubin, സൗബിൻ മകൻ ഒർഹാൻ, soubin baby name, Soubin baby orhan, സൗബിന്‍ ഷാഹിര്‍ കുട്ടി, soubin shahir son, സൗബിന്‍ ഷാഹിര്‍ മകന്‍, Birthday, ജനനം malayalam films, മലയാളം സിനിമ, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം

മലയാള സിനിമയിൽ താരങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ കുഞ്ഞു മക്കളും. അവരുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ ഇഷ്ടവും ആകാംക്ഷയുമാണ്. മലയാളികളുടെ പ്രിയതാരമായ സൗബിൻ ഷാഹിർ മകൻ ഒർഹാന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.

സൗബിൻ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറികളിലാണ് കുഞ്ഞ് ഒർഹാന്റെ നിമിഷങ്ങളുടെ വീഡിയോകൾ പങ്കുവച്ചത്. വീട്ടിലെ വളർത്തു ജീവികൾക്കൊപ്പം കളിക്കുന്ന ഒർഹാനെ ഈ വീഡിയോകളിൽ കാണാം.

2019 മേയ് 10-ാം തിയ്യതിയാണ് സൗബിനും ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. ഈ വർഷം മകന്റെ രണ്ടാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് സൗബിൻ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Read More: ആ ഫോൺ വിളി തന്ന സന്തോഷം വലുതാണ്; ഇന്ദ്രൻസ് പറയുന്നു

“വർഷങ്ങൾ കടന്നു പോകുമ്പോൾ, നീ പല തരത്തിൽ മാറുന്നു. എന്നാൽ ഈ ദിവസങ്ങളിലെല്ലാം ഒരു കാര്യം സത്യമായി തുടരുന്നു: നീ എല്ലായ്പ്പോഴും എന്റെ ഹൃദയമുള്ള കൊച്ചുകുട്ടിയായിരിക്കും. തുടക്കം മുതൽ തന്നെ നീ ചെയ്തതുപോലെ. സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിങ്ങൾക്ക് നേരുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ഓർഹാൻ. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു,” എന്നായിരുന്നു ഈ വർഷം മേയ് 10ന് മകന്റെ രണ്ടാം പിറന്നാളിന് സൗബിൻ കുറിച്ചത്.

മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സൗബിൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു. “ഓതിരം കടകം” എന്ന് പേരിട്ടിട്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പ്രകാശനം ചെയ്തിരുന്നു. ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖറിന്റെ ജന്മദിനമായ ജൂലൈ 28നാണ് റിലീസ് ചെയ്തത്.

Read More: ഒരു പിടിയല്ല, അതിനുമപ്പുറം: പുറത്തിറങ്ങാനുള്ള ചിത്രങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് ദുൽഖർ

2017ൽ പുറത്തിറങ്ങിയ പറവ ആണ് സൗബിൻ സംവിധാനം ചെയ്ത ആദ്യ സിനിമ. ആ സിനിമയിൽ ദുൽഖർ അതിഥി വേഷത്തിലെത്തിയിരുന്നു. സൗബിന്റെ പുതിയ സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ താൻ ആവേശഭരിതനാണെന്ന് ദുൽഖർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

“മികച്ച സൗന്ദര്യബോധവും സിനിമയെക്കുറിച്ച് ആഴത്തിലുള്ള ശ്രദ്ധയുമുള്ള ആളാണ് സൗബി എന്ന് എന്നോ അറിയാം. പറവയെക്കുറിച്ചുള്ള തന്റെ ആശയം അദ്ദേഹം എന്നോട് പറഞ്ഞപ്പോൾ, എനിക്കറിയാമായിരുന്നു ഞാൻ ഏതെങ്കിലും വിധത്തിൽ അതിന്റെ ഭാഗമാകണമെന്ന്! അദ്ദേഹം ഒരു പ്രത്യേകതയുള്ള സിനിമ ചെയ്യുമെന്ന് എന്റെയുള്ളിൽ അറിയാമായിരുന്നു,” ദുൽഖർ കുറിച്ചു.

“ഇന്നുവരെയുള്ളതിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ് ഇമ്രാൻ. അദ്ദേഹം തന്റെ അടുത്ത സിനിമയിൽ എനിക്കുള്ള ഒരു മുഴുനീള റോളിനെക്കുറിച്ച് ചർച്ചചെയ്തു. എനിക്കറിയാം, അദ്ദേഹത്തിന്റെ കൈകളിൽ ഞാൻ മുമ്പ് ചെയ്‌തിട്ടില്ലാത്ത കഥാപാത്രങ്ങളുണ്ടാവുമെന്ന്. എന്റെ മച്ചൻ സൗബിൻ സംവിധായകന്റെ തൊപ്പി ധരിച്ച എന്റെ രണ്ടാമത്തെ സിനിമയാണിത്, ചിത്രീകരണം ആരംഭിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നു,” ഡി ക്യു കുറിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Soubin shahirs instagram post video son orhan playing with pets

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com