‘ഏറ്റവും സുന്ദരിയായ സ്ത്രീക്ക്, എന്റെ ജീവിതം ഏറ്റവും സുന്ദരമാക്കുന്നവള്‍ക്ക്, വിവഹവാര്‍ഷിക ആശംസകള്‍… ലവ് യു ജാമു.’
പ്രിയപത്നിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ട് നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍ കുറിച്ച വാക്കുകളാണ് ഇത്. ഭാര്യ ജാമുവിനും മകന് ഒര്ഹാനുമൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്.
ഇപ്പോള്‍ ദുബായിയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൗബിന്.
View this post on Instagram
2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. ഒര്ഹാന് എന്ന രണ്ടു വയസ്സുകാരന് മകനുണ്ട് ഇവര്‍ക്ക്.
സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ, ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘അമ്പിളി’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. സൗബിൻ സംവിധാനം ചെയ്ത ‘പറവ’, സംവിധായകന് എന്ന നിലയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കി. ‘ജാക്ക് ആന്‍ഡ് ജില്’ ആണ് സൗബിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.