Latest News

സൗബിന്‌റെ ‘തഗ്’ മമ്മിക്ക് ഇന്ന് ജന്മദിനം; ആശംസകളുമായി താരം

ആൻ അഗസ്റ്റിൻ, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങിയ താരങ്ങളും സൗബിന്‌റെ മമ്മിക്ക് ആശംസകൾ അറിയിച്ചു

Soubin Shahir, soubin shahir mother birthday, Soubin Shahir movie, Soubin Shahir in Meow, Soubin Shahir in Dubai, iemalayalam

മലയാളികളുടെ പ്രിയതാരം സൗബിൻ ഷാഹിറിന്റെ അമ്മയ്ക്ക് ഇന്ന് ജന്മദിനം. തന്റെ പ്രിയപ്പെട്ട മമ്മിക്ക് ജന്മദിനാശംസകൾ നേരുകയാണ് സൗബിൻ. സൺഗ്ലാസും തൊപ്പിയും വച്ച് തഗ് ലുക്കിൽ നിൽക്കുന്ന മമ്മിയുടെ ഫോട്ടോയാണ് സൗബിൻ പങ്കുവച്ചിരിക്കുന്നത്. ആൻ അഗസ്റ്റിൻ, വിനയ് ഫോർട്ട്, ശ്രിന്ദ തുടങ്ങിയ താരങ്ങളും സൗബിന്‌റെ മമ്മിക്ക് ആശംസകൾ അറിയിച്ചു.

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir)

നിലവിൽ പുതിയ ചിത്രം ‘മ്യാവു’വിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗൾഫിലാണ് സൗബിൻ ഷാഹിർ. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രവും പൂര്‍ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്. ഗള്‍ഫിൽ ചിത്രീകരിക്കുന്ന സിനിമകൾ ഏറെയും ദുബായ് കേന്ദ്രമാക്കിയാണ്. എന്നാൽ പൂര്‍ണമായി റാസല്‍ ഖൈമ കേന്ദ്രമാക്കി ഒരു ചിത്രത്തിന്റെ ചിത്രീകരണം ഇതാദ്യമാണ്.

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir)

മംമ്ത മോഹന്‍ദാസാണ് നായിക. സലിം കുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്നു ബാലതാരങ്ങളും ഗൾഫിലെ നാടക, ഷോർട് ഫിലിം മേഖലയിലെ ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ഒപ്പം ഒരു പൂച്ചയും. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങൾ സൗബിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: കുണ്ടന്നൂർ പാലത്തിലൂടെ ഒരു രാത്രി സവാരി; ചിത്രങ്ങൾ പങ്കുവച്ച് ഇന്ദ്രജിത്

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir)

ചിത്രത്തിന്റെ തിരക്കഥ ഡോ: ഇക്ബാല്‍ കുറ്റിപ്പുറമാണ്. ശ്രദ്ധേയമായ മൂന്നു വിജയചിത്രങ്ങൾക്കു ശേഷമാണ് ഇരുവരും വീണ്ടുമൊരുമിക്കുന്നത്.

“ഗൾഫിലെ അംബരചുംബികളുടെ പകിട്ടിനു പുറത്താണ് കഥ നടക്കുന്നത്. റാസൽഖൈമയിലെ പ്രകൃതി ഭംഗി നിറഞ്ഞ ഒരിടത്ത്. ഇഖ്ബാലും ഞാനും ഇത് നാലാം തവണയാണ് ഒരുമിക്കുന്നത്. ‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’. ഇതില്‍ ‘വിക്രമാദിത്യന്‍’ ഒഴികെയുളള ചിത്രങ്ങള്‍ പ്രധാനമായും ദുബായ് പശ്ചാത്തലമാക്കിയുള്ളതായിരുന്നു. ഞാനും സൗബിനുമായി ആദ്യവും” ലാൽ ജോസ് പറഞ്ഞു.

നഗരത്തിന്റെ പകിട്ടില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കുടുംബത്തിന്റെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാര്യയുമായി അകന്ന് കുട്ടികളേയും, ഒപ്പം കച്ചവടവും ഒക്കെ തനിയെ നോക്കേണ്ടി വരുമ്പോഴുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. തികച്ചും റിയലിസ്റ്റിക്കായ നര്‍മ്മത്തിലൂടെ കുടുംബ ബന്ധത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം.

സഹ സംവിധായകനായാണ് സൗബിൻ ഷാഹിർ സിനിമയിൽ എത്തിയത്. ഫാസിൽ, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് നായകനായി വേഷമിട്ട ആദ്യ ചലചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Soubin shahir wishes mother happy birthday

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com