Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

നീയാണെന്റെ വീട്, എന്റെ ലോകം; നല്ലപാതിക്ക് സൗബിന്‌റെ പിറന്നാൾ ആശംസകൾ

“ഞാൻ നിന്നെ സ്നേഹിക്കുന്നു ജാമിയ സഹീർ. നീയെന്റെ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്”

Soubin Shahir, സൗബിന്‍ ഷാഹിര്‍, Soubin Shahir Wife, Jamia, ജാമിയ, Soubin shahir wife birthday, സൗബിന്‍ ഷാഹിറിന്റെ ഭാര്യയുടെ പിറന്നാൾ, Soubin shahir baby, സൗബിന്‍ ഷാഹിര്‍ കുട്ടി, soubin shahir son, സൗബിന്‍ ഷാഹിര്‍ മകന്‍, സൗബിന്‍ ഷാഹിര്‍ കുഞ്ഞ്, Birthday, ജനനം malayalam films, മലയാളം സിനിമ ie malayalam ഐഇ മലയാളം

ഭാര്യ ജാമിയ സഹീറിന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സൗബിൻ ഷാഹിർ. സൗബിനും ജാമിയും മകൻ ഒർഹാനൊപ്പം മാലിയിലാണ് പിറന്നാൾ ആഘോഷിക്കുന്നത്. ഭാര്യയുടെയും മകന്റെയും ചിത്രങ്ങളും സൗബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Read More: സ്നേഹം: ഒര്‍ഹാനൊപ്പമുള്ള ചിത്രം പങ്കു വച്ച് സൗബിന്‍

“ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ജാമി. നീയാണ് എന്റെ ഏറ്റവും വലിയ ശക്തിയും പിന്തുണയും. എന്നെയും നമ്മുടെ ജീവിതത്തെയും എല്ലായ്പ്പോഴും മനോഹരമായും പരിപൂർണമായും സംരക്ഷിച്ചതിന് നന്ദി. ഏറ്റവും മോശമായ സമയത്ത് പോലും നീ നമുക്കു ചുറ്റുമുള്ള നല്ലത് കാണുകയും അതിൽ വിശ്വസിക്കുകയും ചെയ്തു.. നീയാണ് എന്റെ വീട്, എന്റെ ലോകം, എന്റെ ഇനിയുള്ള ജീവിതം മുഴുവൻ നിന്നോടൊപ്പം പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ജാമിയ സഹീർ. നീയെന്റെ എന്റെ തിളങ്ങുന്ന നക്ഷത്രമാണ്,” സൗബിൻ കുറിച്ചു.

2017 ഡിസംബർ 16നായിരുന്നു സൗബിന്റെയും കോഴിക്കോട്ടുകാരി ജാമിയയുടെയും വിവാഹം. ഇക്കഴിഞ്ഞ മേയിൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നു. ഒർഹാൻ എന്നാണ് മകന്റെപേര്.

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir) on

 

View this post on Instagram

 

#mylove

A post shared by Soubin Shahir (@soubinshahir) on

സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു.

‘പറവ’ എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയിലും സൗബിൻ സ്വയം അഡയാളപ്പെടുത്തി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ് സൗബിൻ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Soubin shahir wife jamia birthday

Next Story
ആ ചായ മുഴുവന്‍ കുടിക്കരുത്; കല്യാണപ്പിറ്റേന്ന് സംയുക്ത പറഞ്ഞത്Biju Menon, Samyuktha Varma
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express