ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷരുടെ ഹൃദയം കവര്‍ന്ന നായികയാണ് തന്‍വി റാം. ഇതുവരെ ചിത്രം മൂന്ന് തവണ തിയേറ്ററില്‍ പോയി കണ്ടു, പക്ഷെ ഇനിയും കാണും എന്നാണ് തന്‍വി പറയുന്നത്. പറഞ്ഞു വരുന്നത് സൗബിന്‍ ഷാഹിര്‍ നായകനായ ‘അമ്പിളി’ എന്ന ചിത്രത്തിലെ നായിക തന്‍വി റാമിനെ കുറിച്ചാണ്.
വീട്ടുകാര്‍ക്കൊപ്പം ആദ്യമായി ചിത്രം തിയേറ്ററില്‍ കണ്ടപ്പോള്‍ ഉദയനാണ് താരത്തിലെ സലിം കുമാറിന്റെ അവസ്ഥയായിരുന്നു തനിക്ക് എന്നാണ് ചിരിച്ചുകൊണ്ട് തന്‍വി പറയുന്നത്. ചിത്രം കണ്ടവരെല്ലാം അമ്പിളിയെ കുറിച്ചും, അമ്പിളിയുടെ ‘അമ്പിളി’യുടെ ആരാധികയും കൂട്ടുകാരിയുമായ ടീനയെ കുറിച്ചും വളരെ നല്ല അഭിപ്രായമാണ് പറയുന്നതെന്നും തന്‍വി പറയുന്നു.
‘പ്രളയ സമയത്താണ് സിനിമ തിയേറ്ററില്‍ എത്തിയത്. അത് ഏറെ സങ്കടകരമായ അവസ്ഥയായിരുന്നു. പക്ഷെ ഇപ്പോള്‍ പലപ്പോഴും പ്രളയം ബാധിച്ച ഇടങ്ങളിലെ ആളുകള്‍ ഒക്കെ സിനിമ കണ്ട് അഭിപ്രായം വിളിച്ച് പറയുന്നുണ്ട്. അത് വളരെ സന്തോഷമുള്ള കാര്യമാണ്,’ തന്‍വി പറഞ്ഞു.
പഠിച്ചത് ബിസിനസ് മാനേജ്‌മെന്റാണെങ്കിലും, ഏഴ് വര്‍ഷത്തോളം ബാങ്കിങ് മേഖലയില്‍ ജോലി ചെയ്‌തെങ്കിലും ചെറുപ്പം മുതലേ തന്‍വിയുടെ ആഗ്രഹം സിനിമ തന്നെയായിരുന്നു. നൃത്തം, മോഡലിങ്, മിസ് കേരള മത്സരത്തിലെ അവസാന ഘട്ടം വരെ എത്തിയതെല്ലാം സിനിമയിലേക്കുള്ള വഴികളായിരുന്നു.
ഏറെ സുരക്ഷിതമായൊരു ജോലി കളഞ്ഞ് നിരവധി അസ്ഥിരതകളുള്ള ഒരു മേഖല തിരഞ്ഞെടുത്തത് സിനിമയോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണെന്ന് തൻവി പറയുന്നു.
‘ഇത്രയും വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളതുകൊണ്ട് തിരിച്ചു ചെന്നാലും എനിക്ക് ജോലി കിട്ടും. പക്ഷെ സിനിമയില്‍ ഇത്രയും നല്ലൊരു ടീമിന്റെ കൂടെ ഒരു അവസരം എപ്പോഴും കിട്ടണമെന്നില്ല. അതുകൊണ്ടാണ് ഭാവിയെ കുറിച്ച് കൂടുതലൊന്നും ആലോചിക്കാതെ ഇതങ്ങ് തിരഞ്ഞെടുത്തത്. ഒരു സിനിമയാണെങ്കിലും നല്ലത് ചെയ്യണം എന്നാണ് ആഗ്രഹം,’ തന്‍വി പറയുന്നു.
സൈക്കിളിങ്ങിനും യാത്രകള്‍ക്കും സ്നേഹത്തിനും ബന്ധങ്ങൾക്കും പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായാണ് നസ്രിയയുടെ സഹോദരൻ നവീന്‍ നസീം എത്തുന്നത്. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് ‘അമ്പിളി’യുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.