കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ സ്നേഹം നേടിയെടുത്ത നടനാണ് സൗബിൻ ഷാഹിർ. പിന്നീട് വ്യത്യസ്ത കഥപാത്രങ്ങളിലൂടെ സ്ക്രീനിലെത്തിയ സൗബിനു ഏതു കഥാപാത്രവും വഴങ്ങുമെന്ന രീതിയായി. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള സൗബിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
സൗബിന്റെയും ഭാര്യ ജാമിയയുടെയും വിവാഹ വാർഷികമായിരുന്നു ഇന്നലെ. ഭാര്യയ്ക്കൊപ്പമുള്ള ചിത്രമാണ് സൗബിൻ പങ്കുവച്ചത്. സൗബിന്റെ പാതി മുഖം പ്രന്റ് ചെയ്തുള്ള മാസ്ക്ക് അണിഞ്ഞ ഭാര്യയുടെ ചിത്രം കൗതുകമുണ്ടാക്കുന്നതാണ്. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് സൗബിനും ജാമിയയ്ക്കും ഒർഹാൻ ജനിച്ചത്. മകന്റെ ചിത്രങ്ങളും ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
സിദ്ധാർത്ഥ് ഭരതൻ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ജിന്ന്’ ആണ് സൗബിന്റെ പുതിയ ചിത്രം. ഡിസംബർ 30 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ശാന്തി ബാലചന്ദ്രൻ, ലിയോ ലിഷോയ്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.