/indian-express-malayalam/media/media_files/uploads/2021/06/Untitled-design-14.jpg)
കോവിഡും ലോക്ക്ഡൗണും യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് വലിയ പ്രയാസമായി മാറിയിരിക്കുകയാണ്. ഒരിടത്തേക്കും പോകാൻ സാധിക്കാതെ വീടുകളിലായി ഒതുങ്ങേണ്ടി വരുമ്പോൾ പഴയ യാത്രകളുടെ ഓർമകളായിരിക്കും ആശ്വാസമായി വരിക. അത്തരത്തിൽ പഴയ യാത്രയുടെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിർ.
2019ൽ കുടുംബത്തോടൊപ്പം മാലിദ്വീപിൽ യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് സൗബിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സൗബിന്റെ മകനും ഭാര്യ ജാമിയയും ചിത്രങ്ങളിലുണ്ട്. 'യാത്രകൾ എളുപ്പമായിരുന്ന, മുൻകൂട്ടി നിശ്ചിയിക്കാത്ത അവധിദിനങ്ങൾ ഉണ്ടായിരുന്ന സമയങ്ങൾ, ത്രോബാക്ക്' എന്ന അടിക്കുറിപ്പിനോടൊപ്പമാണ് സൗബിൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ ഇടക്ക് തന്റെ വിശേഷങ്ങൾ സൗബിൻ പങ്കുവെക്കാറുണ്ട്. സിനിമാ സെറ്റിൽ നിന്നുള്ള രസകരമായ വീഡിയോകളും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുമെല്ലാം സൗബിന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളായി കാണാം. കഴിഞ്ഞ ദിവസം സൗബിൻ പങ്കുവെച്ച പട്ടം പറത്തൽ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.
മകൻ ഒർഹാന്റെ ചിത്രങ്ങൾ സൗബിൻ ഇടക്ക് ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us