കോമഡി വേഷങ്ങളിലൂടെ മലയാളികളുടെ സ്നേഹം നേടിയെടുത്ത നടനാണ് സൗബിൻ ഷാഹിർ. പിന്നീട് വ്യത്യസ്ത കഥപാത്രങ്ങളിലൂടെ സ്ക്രീനിലെത്തിയ സൗബിനു ഏതു കഥാപാത്രവും വഴങ്ങുമെന്ന രീതിയായി. സോഷ്യൽ മീഡിയയിൽ തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും സൗബിൻ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
കുടുംബത്തോടൊപ്പം പുതിയ ബൈക്ക് സ്വന്തമാക്കാൻ എത്തിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബി എം ഡബ്ല്യൂ ജി എസ് ട്രോഫി എഡിഷൻ ആർ1250 ജിഎസ് ആണ് സൗബിൻ സ്വന്തമാക്കിയത്. മഞജു വാര്യർ റൈഡിനായി തിരഞ്ഞെടുത്തത് ഇതേ ബൈക്കായിരുന്നു. മകൻ ഒർഹാനും ഭാര്യ ജാമിയയ്ക്കുമൊപ്പമാണ് സൗബിനെത്തിയത്. ബൈക്കിൽ ഇരുന്ന് താരം റൈഡ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
‘രോമാഞ്ചം’ ആണ് സൗബിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. രണ്ടര കോടിയിൽ നിർമിച്ച ചിത്രം 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. മഞ്ജു വാര്യർക്കൊപ്പമുള്ള ‘വെള്ളരി പട്ടണമാ’ണ് സൗബിന്റെ പുതിയ ചിത്രം. മാർച്ച് 24ന് ചിത്രം റിലീസിനെത്തും. മഹേഷ് വെട്ടിയാരാണ് ചിത്രത്തിന്റെ സംവിധാനം. വി കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ലൈവി’ലും സൗബിൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.