scorecardresearch

എനിക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം നൽകട്ടെ; പ്രിയപ്പെട്ടവൾക്ക് ആശംസയുമായി സൗബിൻ ഷാഹിർ

ജാമിയയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളും സൗബിൻ പങ്കുവച്ചിട്ടുണ്ട്

Soubin Shahir, സൗബിന്‍ ഷാഹിര്‍, Soubin Shahir wife, Soubin Shahir wedding anniversary, Soubin shahir wife Jamia Zaheer

സംവിധായകനും നടനുമായ സൗബിൻ ഷാഹിറിന്റെയും ഭാര്യ ജാമിയ സഹീറിന്റെയും രണ്ടാം വിവാഹവാർഷികമാണ് ഇന്ന്. വിവാഹ വാർഷികനാളിൽ പ്രിയപ്പെട്ടവൾക്ക് രസകരമായൊരു ആശംസ നേർന്നുകൊണ്ട് ആരാധകരുടെ ശ്രദ്ധ കവരുകയാണ് മലയാളത്തിന്റെ ഈ പ്രിയനടൻ. “ജാമൂ…എനിക്കൊപ്പം കഴിയാനുള്ള കരുത്തും ക്ഷമയും നിനക്ക് ദൈവം തരട്ടെ,” എന്നാണ് സൗബിൻ​ ആശംസിക്കുന്നത്. ജാമിയയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളും സൗബിൻ പങ്കുവച്ചിട്ടുണ്ട്.

2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളെ കൂടാതെ സൗബിനും ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് കൂടെയുണ്ട്. കഴിഞ്ഞ മേയ് 10-ാം തിയ്യതിയാണ് താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചത്. ഒർഹാൻ സൗബിൻ എന്നാണ് മകന് സൗബിനും ജാമിയയും പേരു നൽകിയിരിക്കുന്നത്.

അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

View this post on Instagram

A post shared by Soubin Shahir (@soubinshahir) on

View this post on Instagram

#likefatherlikeson

A post shared by Soubin Shahir (@soubinshahir) on

View this post on Instagram

A post shared by Soubin Shahir (@soubinshahir) on

Read more: നീയാണെന്റെ വീട്, എന്റെ ലോകം; നല്ലപാതിക്ക് സൗബിന്‌റെ പിറന്നാൾ ആശംസകൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Soubin shahir jamia zaheer 2nd wedding anniversary