Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

അമ്പടാ, നീ മലയാളിയായിരുന്നോ? സൗബിന്റെ പോസ്റ്റിനു താഴെ നെറ്റ്‌ഫ്ലിക്സിനെ ട്രോളി മലയാളികൾ

‘നിങ്ങൾ നാട്ടിലെവിടെയാ?’ എന്നൊക്കെയാണ് ചില രസികന്മാരുടെ ചോദ്യം

Soubin Shahir, Soubin Shahir Netflix india comment, Fahadh Faasil, Irul, Irul movie trailer, Fahad Fazil, Irul release, Irul cast, Fahad Faasil in Irul, Soubin Shahir, Darshana Rajendran, Irul trailer, watch Irul trailer, Netflix release, Netflix film, Irul film release date, ഇരുൾ, ഇരുൾ ട്രെയിലർ, ഫഹദ് ഫാസിൽ

മലയാളികളുടെ പ്രിയപ്പെട്ട ഒ ടി ടി പ്ലാറ്റ് ഫോമുകളിൽ ഒന്നാണ് നെറ്റ്‌ഫ്ലിക്സ്. ലോക്ക്ഡൗൺകാലത്ത് നഷ്ടമായ തിയേറ്റർ സിനിമാകാഴ്ചയുടെ നഷ്ടം ഒരു പരിധിവരെ ഇല്ലാതാക്കിയത് നെറ്റ്‌ഫ്ളിക്സും ആമസോണും പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളാണ്. നിരവധി മലയാള സിനിമകളാണ് നെറ്റ്‌ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തികൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ, നടൻ സൗബിൻ ഷാഹിറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഒരു കമന്റാണ് ശ്രദ്ധ നേടുന്നത്. ‘ഇരുൾ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സൗബിൻ പങ്കുവച്ചിരിക്കുന്നത്. അതിനു താഴെയാണ്, “ഫോൺ എ ഫ്രണ്ട് ചെയ്യാമോ?” എന്ന അപേക്ഷയുമായി നെറ്റ്ഫ്ളിക്സ് എത്തിയത്.

‘ഇയ്യോ ദേ മലയാളം’, ‘അമ്പടാ, നീ മലയാളിയാണോ?’, ‘നാട്ടിൽ എവിടെയാ സ്ഥലം’ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി നെറ്റ്ഫ്ളിക്സിന്റെ കമന്റിനെ ഏറ്റുപിടിക്കുകയാണ് മലയാളികളും.

netflix soubin shahir, Irul movie

 

View this post on Instagram

 

A post shared by Soubin Shahir (@soubinshahir)

ഒരു കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിക്കുന്ന ചിത്രമാണ് ‘ഇരുൾ’. ‘സീ യു സൂൺ’ എന്ന ചിത്രത്തിനു ശേഷം ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രമാണിത്. നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ.

ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ഫഹദിനെ കൂടാതെ സൗബിൻ ഷാഹിർ, ദർശന രാജേന്ദൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോമോൻ ടി.ജോൺ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഏപ്രിൽ രണ്ടിന് ‘ഇരുൾ’ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

Read more: ദുൽഖർ പുലിയാടാ എന്ന് നെറ്റ്ഫ്ലിക്സ്‌; അതൊക്കെയിരിക്കട്ടെ കാര്യം പറ എന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Soubin shahir insta post netflix india comment irul movie release

Next Story
വിക്ക് ഉണ്ടായ കാലത്ത് അനുഭവിക്കേണ്ടി വന്ന രൂക്ഷ പരിഹാസങ്ങൾ; അനുഭവം പങ്കുവച്ച് സമീറ റെഡ്ഡിsameera reddy, sameera reddy stammer, hrithik roshan, hrithik roshan stammer, sameera reddy stammering issue, sameera reddy family, Sameera reddy photos, സമീറ റെഡ്ഡി
The moderation of comments is automated and not cleared manually by malayalam.indianexpress.com