കൊച്ചി: സംസ്ഥാന അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മികച്ച നടനുളള പുരസ്കാരം നേടിയ സൗബിൻ ഷാഹിർ. സുഡാനി ടീമിന് നിരവധി അവാർഡുകൾ കിട്ടിയതിൽ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുളള അവാർഡ് കിട്ടിയതിൽ സന്തോഷം. ഞാൻ മേരിക്കുട്ടിയിൽ ജയസൂര്യയുടേത് നല്ല അഭിനയമായിരുന്നു. ഫാസിൽ സാറിന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറായി എന്നെ ചേർത്തത് ബാപ്പയായിരുന്നു. പുരസ്കാരം ബാപ്പയ്ക്ക് സമർപ്പിക്കുന്നുവെന്നും സൗബിൻ പറഞ്ഞു.

Kerala State Film Awards 2018 Live: മികച്ച നടൻ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയൻ

മികച്ച നടനുളള ഇത്തവണത്തെ സംസ്ഥാന അവാർഡ് പങ്കിട്ടത് ജയസൂര്യയും സൗബിൻ സാഹിറുമാണ്. ‘സുഡാനി ഫ്രെം നൈജീരിയ’യിലെ അഭിനയത്തിനാണ് സൗബിന് മികച്ച നടനുളള പുരസ്കാരം ലഭിച്ചത്. മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിച്ചത്. ഇത്തവണത്തെ സംസ്ഥാന പുരസ്കാരങ്ങളിൽ സുഡാനി ഫ്രെം നൈജീരിയ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.

മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം സുഡാനി ഫ്രെം നൈജീരിയയിലൂടെ സക്കരിയ മുഹമ്മദും മോസിൻ പെരാരിയും നേടി. മികച്ച നവാഗത സംവിധായകനുളള പുരസ്കാരം സുഡാനി ഫ്രെം നൈജീരിയ സംവിധായകൻ സക്കരിയയ്ക്കാണ്. മികച്ച സ്വഭാവ നടിക്കുളള പുരസ്കാരം സുഡാനി ഫ്രെം നൈജീരിയയിലൂടെ സാവിത്രി ശ്രീധരനുംം സരസ ബാലുശ്ശേരിയും പങ്കിട്ടു.

Read: പുരസ്‌കാരം സത്യന്റെ കുടുംബത്തിനും സമൂഹത്തിലെ മേരിക്കുട്ടിമാര്‍ക്കും സമര്‍പ്പിക്കുന്നു: ജയസൂര്യ

വലിയ താരനിരകളൊന്നുമില്ലാതെ തിയേറ്ററിൽ എത്തിയ ചിത്രമായിരുന്നു ‘സുഡാനി ഫ്രെം നൈജീരിയ’. പക്ഷേ തിയേറ്ററുകളിൽ വലിയ വിജയം നേടാൻ ചിത്രത്തിനായി. എല്ലാത്തരം പ്രേക്ഷകരും ഹൃദയത്തിലേറ്റു വാങ്ങിയ ചിത്രമായിരുന്നു സുഡാനി ഫ്രെം നൈജീരിയ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ