താരങ്ങളുടെ രസകരമായ കാൻഡിഡ് വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. നടൻ സൗബിനും സിനിമയിലെ അണിയറപ്രവർത്തകരിൽ ഒരാളായ റെബി കൃഷ്ണയും തമ്മിലുള്ള രസകരമായ വീഡിയോയാണ് ആരാധകരിൽ ചിരി പടർത്തിയത്.
സൗബിൻ തമാശപൂർവം റെബിയെ ഇടിയ്ക്കാൻ വരുന്നതായി കാണാം. ഇടിയ്ക്കുന്ന സമയത്ത് ‘എത്ര വേണമെങ്കിലും തല്ലിക്കോ ബിക്കോസ് ദർശന ഈസ് മൈൻ’ എന്ന് റെബി പറയുന്നത് കേൾക്കാം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഹൃദയം എന്ന ചിത്രത്തിൽ ഡയലോഗാണിത്.
ചിത്രത്തിൽ നായകനായി അഭിനയിച്ച പ്രണവിന്റെ ചെറിയ രൂപ സാദൃശ്യമുണ്ട് റെബിന്.ഡയലോഗ് കേട്ടതിനു ശേഷം പൊട്ടിച്ചിരിക്കുന്ന സൗബിനെയും വീഡിയോയിൽ കാണാം. നടൻ നെസ്‌ലിനാണ് വീഡിയോ പകർത്തിയിരിക്കുന്നത്. താരങ്ങളായ ദർശന രാജേന്ദ്രൻ, നിഖില വിമൽ എന്നിവർ പോസ്റ്റിനു താഴെ കമന്റു ചെയ്‌തിട്ടുണ്ട്.
‘അയൽവാശി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് പകർത്തിയ ദൃശ്യങ്ങളാണെന്നാണ് വ്യക്തമാകുന്നത്. സൗബിനും നെസ്‌ലിനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഇർഷാദ് പരാരിയാണ്. ബിനു പപ്പു, ഗോകുലൻ, വിജരാഘവൻ, ലിജോ മോൾ,ജഗദീഷ്, നിഖില വിമൽ, ജയ കുറുപ്പ്, പാർവതി ബാബു, കോട്ടയം നസീർ, അഖില ഭാർഗവൻ, അജ്‌മൽ ഖാൻ എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്.