scorecardresearch

Latest News

സ്നേഹം: ഒര്‍ഹാനൊപ്പമുള്ള ചിത്രം പങ്കു വച്ച് സൗബിന്‍

‘സ്നേഹം’ ഒറ്റവാക്കില്‍ ഒതുക്കിയ ഒരു ഇന്‍സ്റ്റാഗ്രാം കുറിപ്പിലാണ് മകനെ കൈയ്യിലെത്ത് നില്‍ക്കുന്ന ചിത്രം സൗബിന്‍ പോസ്റ്റ്‌ ചെയ്തത്

soubin, soubin shahir, soubin shahir photo, soubin shahir instagram, soubin shahir family, soubin shahir wife, soubin shahir son, സൗബിന്‍ ഷാഹിര്‍, സൗബിന്‍ ഷാഹിര്‍ മകന്‍, സൗബിന്‍ ഷാഹിര്‍ ചിത്രങ്ങള്‍, സൗബിന്‍ ഷാഹിര്‍ ഫോട്ടോ

കുഞ്ഞു മകന്‍ ഒര്‍ഹാനൊപ്പമുള്ള ചിത്രം പങ്കു വച്ച് നടന്‍ സൗബിന്‍ ഷാഹിര്‍. ‘സ്നേഹം’ ഒറ്റവാക്കില്‍ ഒതുക്കിയ ഒരു ഇന്‍സ്റ്റാഗ്രാം കുറിപ്പിലാണ് മകനെ കൈയ്യിലെത്ത് നില്‍ക്കുന്ന ചിത്രം സൗബിന്‍ പോസ്റ്റ്‌ ചെയ്തത്.

 

View this post on Instagram

 

Love

A post shared by Soubin Shahir (@soubinshahir) on

മെയ്‌ പത്താം തീയതിയാണു സൗബിന്‍-ജാമിയ ദമ്പതികള്‍ക്ക് മകന്‍ ജനിച്ചത്‌. അപ്പോള്‍ മുതല്‍ തന്നെ കുഞ്ഞു ഒര്‍ഹാന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച് തുടങ്ങി സൗബിന്‍.

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ, ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’, ‘അമ്പിളി’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു.

Read Here: ‘അമ്പിളി’ ഓഡിയോ ലോഞ്ചില്‍ താരമായി കുഞ്ഞു സൗബിന്‍

സൗബിൻ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘പറവ’, സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കി. ‘ആന്‍ഡ്രോയിഡ്‌ കുഞ്ഞപ്പന്‍’ ആണ് സൗബിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Soubin shahir family son photos instagram