സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടനും സംവിധായകനുമായി സൗബിൻ ഷാഹീർ. സുഹൃത്തുകൾക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളെല്ലാം സൗബിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
മകൻ ഒർഹാന്റെ നാലാം പിറന്നാൾ ആഘോഷമാക്കുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് താരം. വളരെ കളർഫുളായ വസ്ത്രങ്ങളണിഞ്ഞാണ് സൗബിനും മകനും ഭാര്യയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതുമൊക്കെ ദൃശ്യങ്ങളിൽ കാണാം.
മകനൊപ്പം നൃത്തം ചെയ്യുന്നുമുണ്ട് സൗബിൻ. വീഡിയോയ്ക്ക് പുറമെ ഓർഹാന്റെ സ്റ്റൈലിഷ് ചിത്രങ്ങളും സൗബിൻ പങ്കുവച്ചു. അച്ഛനെ പോലെ തന്നെയാണ് മകനും നടക്കുന്നത്, ചെക്കന്റെ കോസ്റ്റ്യൂം അടിപൊളി, അപ്പന്റെ കോപ്പി ആണല്ലോ തുടങ്ങി അനവധി കമന്റുകൾ വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓർഹാൻ പിറന്നത്. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടർന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിൻ താരമൂല്യമുള്ള നടനായി ഉയര്‍ന്നു. ‘അയൽവാശി’ ആണ് സൗബിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം.