നടനും സംവിധായകനുമായ സൗബിൻ സാഹിറിന്റെ മകൻ ഒർഹാന്റെ ജന്മദിനമാണ് കടന്നുപോയത്. മകന്റെ ജന്മദിനാഘോഷത്തിൽനിന്നുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ സൗബിൻ പങ്കു വച്ചിട്ടുണ്ട്.
“വർഷങ്ങൾ കടന്നു പോകുമ്പോൾ, നീ പല തരത്തിൽ മാറുന്നു. എന്നാൽ ഈ ദിവസങ്ങളിലെല്ലാം ഒരു കാര്യം സത്യമായി തുടരുന്നു: നീ എല്ലായ്പ്പോഴും എന്റെ ഹൃദയമുള്ള കൊച്ചുകുട്ടിയായിരിക്കും. തുടക്കം മുതൽ തന്നെ നീ ചെയ്തതുപോലെ. സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിങ്ങൾക്ക് നേരുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ഓർഹാൻ. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു,” സൗബിൻ കുറിച്ചു.
2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
Read More: ഉമ്മ തരുന്ന കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളെന്ന് സൗബിൻ
2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളെ കൂടാതെ സൗബിനും ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് കൂടെയുണ്ട്. മേയ് 10നാണ് താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചത്. ഒർഹാൻ സൗബിൻ എന്നാണ് മകന് സൗബിനും ജാമിയയും പേരു നൽകിയിരിക്കുന്നത്.
സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
View this post on Instagram
Read more: നീയാണെന്റെ വീട്, എന്റെ ലോകം; നല്ലപാതിക്ക് സൗബിന്റെ പിറന്നാൾ ആശംസകൾ