സംവിധായകനും നടനുമായ സൗബിൻ ഷാഹിറിന്റെ ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനത്തിന് ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള സൗബിന്റെ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. “‘കണ്ടം ബച്ച കോട്ട് ‘ വന്നപ്പോൾ മലയാള സിനിമ കളർ ആയി. ‘ജാമു’ വന്നപ്പോൾ എന്റെ ജീവിതവും കളർ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ. ജന്മദിനാശംസകൾ ജാമൂ. ഞാൻ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് സൗബിൻ കുറിക്കുന്നത്.
2017 ഡിസംബറിലായിരുന്നു കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിക്കുന്നത്. ജാമിയയുടെ ആദ്യ വിവാഹത്തിലെ മകളെ കൂടാതെ സൗബിനും ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് കൂടെയുണ്ട്. മേയ് 10നാണ് താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചത്. ഒർഹാൻ സൗബിൻ എന്നാണ് മകന് സൗബിനും ജാമിയയും പേരു നൽകിയിരിക്കുന്നത്.
അഭിനയത്തിൽ ഏറെ തിരക്കുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് സൗബിൻ ഇപ്പോൾ. സിനിമാതിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താറുള്ള സൗബിൻ, മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
View this post on Instagram
View this post on Instagram
Read more: നീയാണെന്റെ വീട്, എന്റെ ലോകം; നല്ലപാതിക്ക് സൗബിന്റെ പിറന്നാൾ ആശംസകൾ