scorecardresearch
Latest News

അബ്ബ നിന്നെയൊരുപാട് സ്നേഹിക്കുന്നു; മകന് ആശംസകളുമായി സൗബിൻ

മകന്റെ ജന്മദിനത്തിൽ കുറിപ്പുമായി സൗബിൻ

അബ്ബ നിന്നെയൊരുപാട് സ്നേഹിക്കുന്നു; മകന് ആശംസകളുമായി സൗബിൻ

മലയാള സിനിമയിൽ താരങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടവരാണ് താരങ്ങളുടെ കുഞ്ഞു മക്കളും. അവരുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വലിയ ഇഷ്ടവും ആകാംക്ഷയുമാണ്. മലയാളികളുടെ പ്രിയതാരമായ സൗബിൻ ഷാഹിറിന്റെ മകൻ ഒർഹാന്റെ മൂന്നാം ജന്മദിനമാണ് ഇന്ന്. മകന് ആശംസകൾ നേർന്നുകൊണ്ട് സൗബിൻ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധ നേടുന്നു.

“നീ ചെറിയകുട്ടിയല്ലാതെയാവും മുൻപ് ഞാൻ നിന്നെ കുറച്ചുകൂടി സ്നേഹിച്ചോട്ടെ. എന്റെ ലിറ്റിൽ മാൻ. അബ്ബ നിന്നെ ഒരുപാട് സ്നേഹിക്കുന്നു,” എന്നാണ് സൗബിൻ കുറിക്കുന്നത്.

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. 2019 മേയ് 10 നാണ് സൗബിനും ജാമിയയ്ക്കും ഒർഹാൻ ജനിച്ചത്. മകന്റെ ചിത്രങ്ങൾ ഇടയ്ക്ക് സൗബിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

Read more: ‘അമലേട്ടന്റെ അസിസ്റ്റന്റ് എന്ന് പറയുന്നതിനേക്കാൾ വലിയ അഭിമാനമില്ല, അന്നും ഇന്നും’; വീഡിയോയുമായി സൗബിൻ

സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള സൗബിൻ ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Soubin shahir birthday wishes to his son orhan

Best of Express