scorecardresearch
Latest News

‘അമ്പിളി’ ഓഡിയോ ലോഞ്ചില്‍ താരമായി ‘കുഞ്ഞു സൗബിന്‍’

മുന്‍നിരയില്‍ ഇരുന്നു നസ്രിയ കുഞ്ഞു ഒര്‍ഹാനെ താലോലിക്കുന്നത് ക്യാമറ കണ്ണുകള്‍ക്ക് വിരുന്നായി. ഇത് കണ്ട കുഞ്ചാക്കോ ബോബനും ഒര്‍ഹാനെ കൊഞ്ചിക്കാന്‍ എത്തി. ഒര്‍ഹാനെ കൈയ്യിലെടുത്തു ‘അമ്പിളി’യിലെ ഗാനങ്ങള്‍ക്ക് ചാക്കോച്ചന്‍ ചുവടു വച്ചു

‘അമ്പിളി’ ഓഡിയോ ലോഞ്ചില്‍ താരമായി ‘കുഞ്ഞു സൗബിന്‍’
Soubin Shahir ambili Nazriya Nazin Kunchako Boban son 1

സൗബിന്‍ ഷാഹിര്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചി ലുലു മാളില്‍ വച്ച് നടന്നു. ഇ 4 എന്റര്‍റൈന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസ് ചെയ്യുന്ന വേളയില്‍ ‘അമ്പിളി’യുടെ അണിയറപ്രവര്‍ത്തകര്‍ കൂടാതെ താരങ്ങളായ നസ്രിയ ഫഹദ്, കുഞ്ചാക്കോ ബോബന്‍, നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.

എന്നാല്‍ കൂട്ടത്തില്‍ ശ്രദ്ധേയരായത് നസ്രിയയും സൗബിന്‍ ഷാഹിറിന്റെ കുഞ്ഞു മകനുമാണ്. മുന്‍നിരയില്‍ ഇരുന്നു നസ്രിയ കുഞ്ഞു ഒര്‍ഹാനെ താലോലിക്കുന്നത് ക്യാമറ കണ്ണുകള്‍ക്ക് വിരുന്നായി. ഇത് കണ്ട കുഞ്ചാക്കോ ബോബനും ഒര്‍ഹാനെ കൊഞ്ചിക്കാന്‍ എത്തി. ഒര്‍ഹാനെ കൈയ്യിലെടുത്തു ‘അമ്പിളി’യിലെ ഗാനങ്ങള്‍ക്ക് ചാക്കോച്ചന്‍ ചുവടു വച്ചു.

 

‘ഗപ്പി’ക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘അമ്പിളി’. നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ‘അമ്പിളി’യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്വി റാം ആണ് നായിക.

സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് ‘അമ്പിളി’ എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായിമായാണ് നവീന്‍ നസീം എത്തുന്നത്‌. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നും ആരംഭിക്കുന്ന സിനിമ ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയാണ് വികസിക്കുന്നത്.  കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും ‘അമ്പിളി’യുടെ ചിത്രീകരണം നടന്നിരുന്നു.  ചിത്രം ഈ മാസം റിലീസ് ചെയ്യും.

ഇ4 എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘തൊണ്ടി മുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് ‘അമ്പിളി’യുടെ ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍, ആന്‍റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Read more: സൗഹൃദത്തിന്റെ ഈണം പാടുന്ന ‘ആരാധിക’: അണിയറക്കാര്‍ പറയുന്നു 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Soubin shahir ambili movie release nazriya nazim kunchako boban