സൗബിൻ ഷാഹിർ നായകനാകുന്ന അമ്പിളി സിനിമയുടെ പൂജ നടന്നു. ജോൺപോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിനെ കൂടാതെ ജാഫർ ഇടുക്കി, വെട്ടുകിളി പ്രകാശ് എന്നിവരുമുണ്ട്. നസ്രിയയുടെ അനിയൻ നവീൻ നസീം അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് അമ്പിളി. തൻവി റാം ആണ് ചിത്രത്തിലെ മറ്റൊരു പുതുമുഖ താരം.

ഗപ്പിക്കുശേഷം ജോൺപോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ കഥയും ജോണിന്റേതാണ്. ഗപ്പിക്ക് വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ വിഷ്‌ണു വിജയ് ആണ് അമ്പിളി സിനിമയ്‌ക്കും സംഗീതം പകരുന്നത്. മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഗിരീഷ് ഗംഗാധരന്റെ അസിസ്റ്റന്റ് ആയിരുന്ന ശരൺ സ്വതന്ത്ര ഛായാഗ്രാഹകനാവുന്ന ചിത്രം കൂടിയാണ് അമ്പിളി. മേക്കപ്പ് ആർ.ജി.വയനാടൻ, കോസ്റ്റ്യൂം മസ്ഹർ ഹംസ. ഇടുക്കി, ബെംഗളൂരു, റാൻ ഓഫ് കച്ച്, ഗോവ, രാജസ്ഥാൻ, ലഡാക്ക് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ