‘സൂരറൈ പോട്ര്’ സിനിമ കണ്ടിറങ്ങിയ ആർക്കും അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സൂര്യയുടെയും ഉർവശിയുടെയും പ്രകടനത്തോട് കിട പിടിക്കുന്ന പെർഫോമൻസ് തന്നെയായിരുന്നു അപർണയും ചിത്രത്തിൽ കാഴ്ച വച്ചത്. ബഡ്ജറ്റ് ഏവിയേഷൻ (ബഡ്ജറ് എയർ ലൈനുകൾകൾക്ക്) ഇന്ത്യയിൽ തുടക്കം കുറിച്ച ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ ഗോപിനാഥിന്റെ ഭാര്യ ഭാർഗവിയുടെ വേഷത്തിലാണ് അപർണ എത്തിയത്.

അസാധ്യമെന്നു തോന്നിപ്പിക്കുന്ന ഒരു വലിയ സ്വപ്നത്തിനു പിന്നാലെയുള്ള ക്യാപ്റ്റൻ ഗോപിനാഥിന്റെ കഠിനയാത്രയിൽ ഉടനീളം താങ്ങായി നിന്നത് ഭാർഗവി ഗോപിനാഥ് ആയിരുന്നു. ‘ബൺ വേൾഡ്’ അയ്യങ്കാർ ബേക്കറി എന്ന പേരിൽ സ്വന്തമായൊരു ബേക്കറി തുടങ്ങുകയും അതിനെ വലിയൊരു സംരഭമായി വളർത്തി കൊണ്ടുവരികയും ചെയ്ത ഭാർഗവി, ഗോപിനാഥിന്റെ ജീവിതയാത്രയിൽ പകർന്ന കരുത്ത് ചെറുതല്ല.

Read more: മാരയാവാൻ സൂര്യ നടത്തിയ തയ്യാറെടുപ്പുകൾ; ഉർവ്വശി പറയുന്നു

ഭാർഗവിയുടെ ബൺ വേൾഡിന് 25 വയസ്സ് പൂർത്തിയായ സന്തോഷം പങ്കുവയ്ക്കുകയാണ് ക്യാപ്റ്റൻ ഗോപിനാഥ്. സ്വപ്നം പാതി വഴിയിൽ ഉപേക്ഷിക്കാതെ സാക്ഷാത്കരിച്ച തന്റെ ജീവിതപങ്കാളിയെ അഭിനന്ദിക്കുകയാണ് ഗോപിനാഥ് ട്വീറ്റിൽ.

മല്ലേശ്വരത്തും ബാംഗ്ലൂരിലുമെല്ലാം ശാഖകളുള്ള ബൺ വേൾഡ് ഏറെ പ്രശസ്തമായ ബേക്കറി ശൃംഖലകളിൽ ഒന്നാണ്.

പല്ലവി, കൃതിക എന്നിങ്ങനെ രണ്ടു പെൺൺമക്കളാണ് ഗോപിനാഥ്- ഭാർഗവി ദമ്പതികൾക്ക് ഉള്ളത്. ഇരുവരും അച്ഛന്റെ വഴിയെ ഏവിയേഷൻ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഫ്രാൻസിൽ നിന്നും എയ്റോസ്പേസിൽ എംബിഎ എടുത്ത പല്ലവി ഇപ്പോൾ ഡെക്കാൻ 360യിലെ ബിസിനസ്സ് ഡെവലപ്പ്മെന്റ് കാര്യങ്ങൾ നോക്കി നടത്തുകയാണ്. ഡെക്കാൻ ചാർട്ടേഴ്സ് ലിമിറ്റഡിലാണ് ഇളയമകൾ കൃതിക ജോലി ചെയ്യുന്നത്.

Read more: Soorarai Pottru: സൂര്യ, അപർണ്ണ, പിന്നെ നമ്മുടെ അഭിമാനമായ ഉർവശി ചേച്ചിയും; സൂരറൈ പോട്രുവിനു കൈയ്യടിച്ച് മഞജു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook