സൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക.

Read Here: സൂര്യ ചിത്രങ്ങള്‍ക്ക് തിയേറ്റര്‍ റിലീസ് വിലക്ക് ?

Soorarai Pottru Audio release, Suriya, Soorarai Pottru release, Aparna Balamurali, സൂരറൈ പോട്ര്, സൂര്യ, അപർണ ബാലമുരളി, Indian express malayalam, IE Malayalam

സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ് ഓഡിയോ റിലീസും ചിത്രത്തിന്റെ പ്രൊമോഷനും പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ഇന്ന് വൈകീട്ട് ബോയിങ് 737-ൽ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ട് പ്രദർശിപ്പിക്കും. അതോടൊപ്പം ചിത്രത്തിലെ ആദ്യ ഗാനമായ ‘വെയ്യോൺ സില്ലി’യുടെ ഓഡിയോ ലോഞ്ച് സ്പൈസ് ജെറ്റ് 737-ൽ വെച്ച് നടക്കും.

Read more: സൂര്യയോ കാർത്തിയോ, അഭിനയിക്കാൻ ബുദ്ധിമുട്ട് ആർക്കൊപ്പം? ജ്യോതികയുടെ മറുപടി

സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സൂര്യയാണ്. തമിഴിനൊപ്പം കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷൻ എന്റർടെയിനറായ ‘ സൂരറൈ പോട്ര്’ മധ്യവേനൽ അവധികാലത്ത് സ്പാർക്ക്‌ പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook