scorecardresearch

അന്ന് കൊറോണ എന്റെ പ്ലാൻ പൊളിച്ചു, പക്ഷേ അങ്ങനെ വിടാൻ പറ്റില്ലല്ലോ; സ്വപ്നവാഹനം സ്വന്തമാക്കി സൂരജ്

പുതിയ സുഹൃത്തിനോടൊപ്പം നിന്റെ യാത്ര തുടരുക; സൂരജിനു ആശംസകളുമായി സുരാജ് വെഞ്ഞാറമൂട്

Suraj Venjaramoodu, Sooraj Thelakkadu

കോമഡി ഷോകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് സൂരജ് തേലക്കാട്. പിന്നീട് ബിഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥിയായെത്തിയ സുരജ് കൂടുതൽ സുപരിചിതനായി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ സൂരജ് കഴിഞ്ഞ് ദിവസം ആരാധകരോട് ഒരു സന്തോഷ വാർത്ത പങ്കുവച്ചിരുന്നു.

പുതിയ കാർ സ്വന്തമാക്കി എന്ന സന്തോഷമാണ് സൂരജ് ഷെയർ ചെയ്തത്. സ്കോട സ്ളാവിയയാണ് സുരജ് സ്വന്തമാക്കിയ വാഹനം. “അങ്ങനെ ഒരുപാട് നാളുകളായുള്ള ആഗ്രഹം സഫലമായി. 2018ൽ തുടങ്ങിയ പോളോ ജി റ്റി എന്ന ആഗ്രഹം 2019ൽ സാധ്യമാവും എന്ന് പ്രതീക്ഷിച്ചിരുന്നു. അപ്പോഴാണ് കൊറോണ ആ പ്ലാനെല്ലാം പൊളിച്ചു കയ്യിൽ തന്നത്. മ്മളെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ, ഐസ് ഇണ്ടാവുമ്പോൾ പൈസ ഇണ്ടാവൂല, പൈസ ഇണ്ടാവുമ്പോൾ ഐസും ഇണ്ടാവൂല, ഐസും പൈസേം ഇണ്ടാവണ അന്ന് സ്കൂളും ഇണ്ടാവൂല എന്ന അവസ്ഥ പോളോ ജി റ്റി ഇന്ത്യയിൽ അങ്ങ് നിർത്തി.
അവസാനം ജെർമൻ മോട്ടോറിങ്ങ് തന്നെ ആസ്വദിക്കാനുള്ള എന്റെ ആഗ്രഹം സ്കോട സ്ളാവിയയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു. ഏകദേശം ഒരു ലക്ഷം കിലോമീറ്റർ എന്റെ സന്തതസഹചാരി ആയിരുന്ന ഓൾട്ടോ കെ ടെൺ കൂടെത്തന്നെയുണ്ട്” കാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് സൂരജ് കുറച്ചതിങ്ങനെയായിരുന്നു.

താരങ്ങളായ എലീന പടിക്കൽ, റംസാൻ, സുചിത്ര തുടങ്ങിയവർ ആശംസകളുമായി കമന്റ് ബോക്സിലെത്തിയിരുന്നു. നടനും സൂരജിന്റെ അടുത്ത സുഹൃത്തുമായ സൂരാജ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“വിജയമെന്നത് സ്വപ്നം കാണുന്നവനു മാത്രം അവകാശപ്പെട്ടതാണ്….അത് ഒട്ടും യാദൃശ്ചികമല്ല…കഠിനാധ്വാനത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണത്….ആത്മാർഥമായി ആഗ്രഹിക്കുന്നതിലേക്ക് എത്തിപെടുക എന്നത് ചെറിയ കാര്യവുമല്ല…കോമഡി സൂപ്പർ നൈറ്റിന്റെ വേദികളിൽ തുടങ്ങിയ സൗഹൃദമാണ് സൂരജുമായിട്ടുള്ളത്…ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സിനിമ ലൊക്കേഷനിൽ നിന്നാണ് സൂരജിന്റെ സ്വപ്നങ്ങളുടെ കേൾവിക്കാരനായത്…ഇന്ന് സൂരജിന്റെ ഒരു സ്വപ്നത്തിന് കൂടി ചിറകു വച്ചിരിക്കുന്നു…” സുരാജിന്റെ വാക്കുകളിങ്ങനെ.

സുരാജിനും മറ്റ് സുഹൃത്തുകൾക്കുമൊപ്പം കാറിൽ വന്നിറങ്ങുന്ന സൂരജിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ റോബോർട്ടായി വേഷം അണിഞ്ഞത് സൂരജായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sooraj thelakkad owns new car wishes by suraj venjaramoodu