ഈയ്യിടെ ലോഞ്ച് പൃഥ്വിഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനി, പൃഥ്വിരാജ് പ്രൊഡക്ഷൻസ് സിനിമാ മേഖലയിലെ തന്നെ ഭീമന്‍മാരില്‍ ഒന്നായ സോണി പിക്ചേര്‍സുമായി കൈ കോര്‍ക്കുന്നു.

പൃഥ്വിയുടെ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിനൊപ്പമാണ് സോണി പിക്ചേഴ്സ് കൈകോർക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ  വർക്കുകൾ ഈ വർഷം ഏപ്രിലോടെ തുടങ്ങുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഇറങ്ങുന്ന ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തുന്നവയാണ്. അതിനാൽ തന്നെയാണ് പ്രാദേശിക ഭാഷകളിലെ സിനിമാ നിർമ്മാണത്തിലേക്കും സോണി പിക്ചേഴ്സ് കടക്കുന്നത്. മലയാളത്തിൽ പൃഥ്വിരാജ് അല്ലാതെ മറ്റൊരു നല്ല പാർട്ണറെ കണ്ടെത്താൻ കഴിയില്ലെന്ന് സോണി പിക്ചേഴ്സ് എന്റർടെയിൻമെന്റ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിവേക് കൃഷ്ണാനി പറഞ്ഞു.

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.  ലോകത്തെ തന്നെ വലിയ സിനിമാ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സോണി ഈ വർഷം ഹിന്ദിയിൽ പാഡ്‌മാൻ എന്ന സിനിമ നിർമ്മിച്ചിരുന്നു. ഇപ്പോൾ അവർ മലയാളത്തിലേക്ക് കടക്കുകയാണ്. മലയാള സിനിമയിലേക്ക് സോണി പിക്ചേഴ്സിനെ കൊണ്ടുവരാൻ കഴിഞ്ഞതിൽ താനും ഭാര്യയും ബിസിനസ്‌ പങ്കാളിയുമായ സുപ്രിയയും അഭിമാനിക്കുന്നതായും പൃഥ്വി പറഞ്ഞു.

27 വർഷങ്ങൾക്കുശേഷം അമിതാഭ് ബച്ചനും റിഷി കപൂറും ഒന്നിച്ച് എത്തുന്ന 102 നോട്ട്ഔട്ട് എന്ന ചിത്രം നിർമ്മിക്കുന്നതും സോണി പിക്ചേഴ്സ് ആണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ