മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപീസുന്ദറാണ്.

പുലിമുരുകനിലെ കാടണയും കാട്ടുമൈനേ, മാനത്തേ മാരിക്കുറുമ്പേ എന്നീ ഗാനങ്ങളാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്. ജനുവരി 23 ന് അന്തിമപട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് നാലിനാണ് പുരസ്‌കാര ചടങ്ങ് നടക്കുക.

Pulimurugan

ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെ പ്രാദേശിക ഭാഷയില്‍ ഒരുക്കിയ ഒരു ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്‌കാര്‍ പട്ടികയില്‍ ഇടം നേടുന്നത്. നേരത്തേ, പത്മകുമാര്‍ സംവിധാനം ചെയ്ത ‘ജലം’ എന്ന ചിത്രത്തിലെ പാട്ടുകളും സമാനമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഔസേപ്പച്ചനായിരുന്നു ആ ചിത്രത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്.

ഒറിജിനല്‍ സോങ് വിഭാഗത്തില്‍ എഴുപത് ചിത്രങ്ങളിലെ ഗാനങ്ങളാണ് പട്ടികയിലുള്ളത്. സിനിമയ്ക്കിടയിലുള്ള ഗാനവും സിനിമയുടെ ടൈറ്റില്‍ സോങ്ങും പുരസ്‌കാരത്തിനായി പരിഗണിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ