‘ആഘോഷ രാവുണരുകയായി’; കൂട്ടുകാരിയുടെ വിവാഹ ദിവസത്തിന് തയ്യാറെടുത്ത് താരങ്ങളുടെ ഡാന്‍സ് പ്രാക്ടീസ്

സോനത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്കായുള്ള ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്

സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകര്‍ക്കുകയാണ്. ആശംസകള്‍ അറിയിക്കാനായി അനില്‍ കപൂറിന്റെ മുംബൈയിലെ വസതിയിലേക്ക് നിരവധി താരങ്ങളാണ് എത്തി കൊണ്ടിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, സംവിധായകന്‍ കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് വീട്ടിലെത്തി കൊണ്ടിരിക്കുന്നത്. താര വിവാഹത്തിന് മോടി കൂട്ടാന്‍ ബോളിവുഡ് താരങ്ങളുടെ നൃത്തവുമുണ്ടാകും.

സോനത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്കായുള്ള ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന താരങ്ങളുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കരണ്‍ ജോഹറും വരുണ്‍ ധവാനും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അര്‍ജുന്‍ കപൂറും മറ്റും ഡാന്‍സ് ചെയ്യുന്നത് കാണാം.

മെയ് 7 ന് മെഹന്ദി ചടങ്ങിന്റെ ആഘോഷങ്ങൾ തുടങ്ങും. വിവാഹചടങ്ങിന് ക്ഷണിക്കപ്പെട്ടവർ വെളുത്ത നിറത്തിലുള്ള വസ്ത്രം ആയിരിക്കും ധരിക്കുക. ചടങ്ങിൽ താരങ്ങളുടെ പരിപാടികളും ഉണ്ടായിരിക്കും. വിവാഹ ചടങ്ങ് മെയ് 8ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നേ ദിവസം ക്ഷണിതാക്കളോട് ഇന്ത്യൻ പരമ്പരാഗത വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബോളിവുഡ് താരങ്ങൾക്കായി വൈകിട്ട് വിരുന്നു സൽക്കാരവുമുണ്ട്. ബി ടൗണിലെ വൻ താരങ്ങലെല്ലാം നവദമ്പതികൾക്ക് ആശംസകൾ നേരാനായി എത്തും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Sonam kapoors wedding preparations varun dhawan kjo and arjun kapoor share snippets from dance rehearsals

Next Story
അപ്രതീക്ഷിതമായി ഷൂട്ടിങ് സെറ്റിലെത്തിയ അതിഥിയെ കണ്ട് അതിശയിച്ച് ശ്രുതി ഹാസൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com