ഗ്രാമിയുടെ റെഡ്കാർപെറ്റിൽ എത്തിയ പ്രിയങ്ക ചോപ്ര വസ്ത്രധാരണത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ ബോളിവുഡ് നടി സോനം കപൂറും വസ്ത്രധാരണത്താൽ വിമർശിക്കപ്പെടുകയാണ്. ആദിത്യ റോയ് കപൂറും ദിഷ പട്നാനിയും ഒന്നിച്ച ‘മലംഗ്’ സിനിമയുടെ പ്രീമിയർ ഷോയ്ക്ക് പിതാവ് അനിൽ കപൂറിനൊപ്പം എത്തിയപ്പോൾ സോനം ധരിച്ച വസ്ത്രമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്. സിനിമയിൽ അനിൽ കപൂർ പ്രധാന വേഷം ചെയ്തിട്ടുണ്ട്.

Read Also: നടൻ കൃഷ് ജെ.സത്താർ വിവാഹിതനായി

വൈഡ് നെക്‌ലൈനോടുകൂടിയ ബ്ലാക്ക് വസ്ത്രമാണ് സോനം ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും കമ്മലുമാണ് സോനം അണിഞ്ഞത്.

sonam kapoor, ie malayalam
sonam kapoor, ie malayalam

അച്ഛന്റെ അരികിൽ ഈ രീതിയിൽ വസ്ത്രം ധരിച്ച് നിൽക്കാൻ വിഷമകരമായി തോന്നുന്നില്ലേയെന്നായിരുന്നു ഒരാളുടെ കമന്റ്. സോനത്തിന് നാണമില്ലേ ഇത്തരം വസ്ത്രം ധരിക്കാനെന്നാണ് മറ്റു ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

Read Also: ഗ്രാമിയുടെ റെഡ് കാർപ്പറ്റിനെ ത്രസിപ്പിച്ച് പ്രിയങ്കയും നിക്കും; ചിത്രങ്ങൾ

അതേസമയം, സോനത്തെ പിന്തുണച്ചും ഒരു കൂട്ടർ കമന്റ് ചെയ്തിട്ടുണ്ട്. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടെന്നായിരുന്നു ഒരാളുടെ കമന്റ്. ഒരാൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു മറ്റൊരു കമന്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook